പുള്ളാട്ടിൽ അബ്ദുൾ ഖാദർ പ്രഥമ പുരസ്ക്കാരം യു.കെ.രാഘവൻ മാസ്റ്റർക്ക്
അത്തോളി :തിരുവങ്ങൂർ പാട്ടരങ്ങ് കലാ സാംസ്ക്കാരിക ജീവകാരുണ്യ കൂട്ടായ്മ ഏർപ്പെടുത്തിയ പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പ്രഥമ . പ്രതിഭാ പുരസ്ക്കാരത്തിന് കലാ സാംസ്ക്കാരിക സംഘടനാ പ്രഭാഷണ രംഗത്ത് മികവ് തെളിയിച്ച യു .കെ രാഘവൻ മാസ്റ്ററെ തെരഞ്ഞെടുത്തു.
ഈ മാസം 19 ന്
വൈകീട്ട് 5 ന്
തിരുവങ്ങൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റേജിൽ
നടക്കുന്ന പാട്ട രങ്ങിന്റെ ആറാം വാർഷിക ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പുരസ്‌കാരം സമ്മാനിക്കും.
കേരള ഫോക്ക് ലോർ അക്കാദമിവൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്യും
തുടർന്ന് നാടകം,
പാട്ടരങ്ങ് ഫോക്ക് മ്യൂസിക്കിന്റെ നാടൻ പാട്ടും അരങ്ങേറും.
രാവിലെ 10 മുതൽ കരോക്കെ ഗാനാലാപന മത്സരം നടക്കും