സമ്മതി സോഫ്റ്റ് വെയർ ഉപയോഗിച്ച്
സ്കൂൾ തിരഞ്ഞെടുപ്പ്
അത്തോളി: എടക്കര കൊളക്കാട് യു പി സ്കൂളിൽ സമ്മതി സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് കൗതുകവും വിജ്ഞാന പ്രദവുമായി. സ്ക്രീനിൽ തെളിഞ്ഞു വന്ന സ്ഥാനാർത്ഥികളുടെ പേരും ചിത്രവും നോക്കിയായിരുന്നു കുട്ടികൾ വോട്ട് രേഖപ്പെടുത്തിയത്. പൊതുതെരഞ്ഞെടുപ്പ് രീതിയിൽ ലാപ്ടോപ്പിൽ മൗസ് ഉപയോഗിച്ചായിരുന്നു കുട്ടികൾ വോട്ട് രേഖപ്പെടുത്തിയത്. സ്കൂൾ ലീഡറായി
കെ . ദേവനന്ദയെയും സാഹിത്യ സമാജം സെക്രട്ടറിയായി ആർ.എസ്. റോഷിനെയും ലൈബ്രേറിയനായി എ.കെ . മുഹമ്മദ് സഇദിനെയും തിരഞ്ഞെടുത്തു. ചിഹ്നങ്ങളുപയോഗിച്ച് പ്രചരണം നടത്താനും അവസരം നൽകിയിരുന്നു. സ്കൂളിലെ പിഎസ് ഐടി സി അധ്യാപികയായ കെ.വി. ഉഷാകുമാരിയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.