അത്തോളി സാഗി പദ്ധതി ഐ ഐ എം ൽ ',
ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തതിന് കാരണം ക്ലാസ് മുറികളിൽ അവസരം കുറഞ്ഞെന്നത് കൊണ്ട് :പ്രഫസർ ഡോ.ഗ്ലാഡിസ് സ്റ്റീഫൻ
അത്തോളി: ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കാൻ ക്ലാസ് റൂമുകളിൽ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ കാരണമെന്ന് ഐഐഎം കെ പ്രഫസർ ഡോ.ഗ്ലാഡിസ് സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ഐഐ എമ്മിൻ്റെ നേതൃത്വത്തിൽ അത്തോളി ജിവിഎച്ച്എസിലെ വിദ്യാർഥികൾക്ക് നടത്തിയ പ്രത്യേക പരിശീലന പരിപാടി സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഇതിന് നമ്മൾ ബോധപൂർവ്വം ക്ലാസുകളിൽ അവസരമുണ്ടാക്കി കൊടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
അത്തോളി ജി വി എച്ച് എസ് എസിൽ നടന്ന രണ്ട് ദിവസത്തെ പരിശീലനത്തിൻ്റെ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. ഐ ഐഎം ഫാക്കൽറ്റി ഡോ. ഗ്ലാഡിസ് സ്റ്റീഫൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.പി.ഫൈസൽ, സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ, രോഹിത് കുമാർ, പ്രൊജക്റ്റ് കോഡിനേറ്റർ ശാന്തി മാവീട്ടിൽ, സമിതി അംഗം സുനിൽ കൊളക്കാട്, കെ.എം. മണി, സ്നിഗ്ദ അജയൻ എന്നിവർ പ്രസംഗിച്ചു. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കായിരുന്നു രണ്ടുദിവസം നീണ്ടുനിന്ന പരിശീലനം നൽകിയത്. പ്രത്യേക അഭിമുഖം,സ്പോക്കൺ ഇംഗ്ലീഷ്, സോഫ്റ്റ് ഗൈയിം, കരിയർ ഗൈഡൻസ് തുടങ്ങിയ പരിശീലനങ്ങളാണ് നടത്തിയത്. ഡോ. ഗ്ലാഡിസ് സ്റ്റീഫൻ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. , സോഫ്റ്റ് സ്കിൽ എന്നിവയിൽ പരിശീലനം നൽകി. എം കെ രാഘവൻ എം പിയുടെ സാഗി പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ പ്രോജക്ടിനു വേണ്ടിയാണ് ഐഐഎം പരിശീലനം നടത്തിയത്. കഴിഞ്ഞ 2 വർഷവും നടത്തിയ ഇംഗ്ലീഷ് പരിശീലനം കുട്ടികൾക്ക് എറെ ഉപകാരപ്രദമായിരുന്നു. ആദ്യ വർഷം ഹയർ സെക്കൻ്ററിയിലും രണ്ടാം വർഷം യുപിയിലുമാണ് പരിശീലനം. കേന്ദ്രസർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം എം.കെ രാഘവൻ എം.പി. അത്തോളി ഗ്രാമ പഞ്ചായത്തിനെയായിരുന്നു ദത്തെടുത്തത്.