അത്തോളിയിൽ ഗതാഗതത്തിന് തടസ്സമായി പ്ലാവ്  മരം :  പിഡബ്ല്യുഡി മുറിച്ചു മാറ്റി
അത്തോളിയിൽ ഗതാഗതത്തിന് തടസ്സമായി പ്ലാവ് മരം : പിഡബ്ല്യുഡി മുറിച്ചു മാറ്റി
Atholi News11 Jun5 min

അത്തോളിയിൽ ഗതാഗതത്തിന് തടസ്സമായി പ്ലാവ് മരം :  പിഡബ്ല്യുഡി മുറിച്ചു മാറ്റി 

അത്തോളി: ചീക്കിലോട് റോഡിലെ പൂക്കോട് റോഡരികിൽ ഗതാഗതത്തിന് തടസ്സം നിൽക്കുന്ന പ്ലാവ് മുറിച്ചു മാറ്റി. ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് പിഡബ്ല്യുഡി മരം മുറിച്ചു മാറ്റിയത്. ഇതേ റോഡിൽ ഹൈസ്കൂളിന് സമീപമുള്ള ബദാം മരവും പൂക്കോട് ഉള്ള ഒരു മാവും എടക്കര കൊളക്കാട് യുപി സ്കൂളിന് മുമ്പിലെ സൂര്യകാന്തി മരവും കണ്ണിപ്പൊയിൽ മുക്കിലെ പാലമരവും മുറിച്ചുമാറ്റാൻ വനംവകുപ്പിന്റെ ട്രീ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് പറഞ്ഞു.

Recent News