സുമേഷ് ഗോവിന്ദിന്  കാലിക്കറ്റ് ചേംബറിന്റെ ആദരം.
സുമേഷ് ഗോവിന്ദിന് കാലിക്കറ്റ് ചേംബറിന്റെ ആദരം.
Atholi News6 Aug5 min

സുമേഷ് ഗോവിന്ദിന്  കാലിക്കറ്റ് ചേംബറിന്റെ ആദരം 


നല്ല ഭക്ഷണം നൽകണമെങ്കിൽ 

പാകം ചെയ്യുന്നിടം  ശുചിത്വ പൂർണ്ണമാകണമെന്ന് 

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ


കോഴിക്കോട്: നല്ല ഭക്ഷണം നൽകണമെങ്കിൽ 

പാകം ചെയ്യുന്നിടം  ശുചിത്വ പൂർണ്ണമാകണമെന്ന് 

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് . കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യമാണ് സമ്പത്ത് സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ടൂറിസവും ഭക്ഷണവും പരസ്പരം ബന്ധപെട്ട് കിടക്കുന്നു.

മെച്ചപ്പെട്ട ഭക്ഷണം ഉണ്ടെങ്കിൽ മാത്രമെ സ്ഥലം കാണാൻ ടൂറിസ്റ്റുകൾ എത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ഫുഡ് ഓൺ ലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസിൽ മികച്ച 

11 ആം മത് റസ്റ്റോറന്റായി അംഗീകാരം നേടിയ  

പാരഗൺ ഹോട്ടൽ ഉടമ സുമേഷ് ഗോവിന്ദിനെ ചടങ്ങിൽ ആദരിച്ചു.

കമ്മീഷണർ വി ആർ വിനോദിൽ നിന്നും സുമേഷ് ഗോവിന്ദ് ആദരവ് ഏറ്റുവാങ്ങി.

ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, ഡോ.കെ മൊയ്തു, എ. കെ പ്രശാന്ത്, അഡ്വ.കെ ഷക്കീൽ , സുബൈർ കൊളക്കാടൻ,ബോബിഷ് കുന്നത്ത്  എന്നിവർ സംസാരിച്ചു.


സംവാദത്തിൽ ടി കെ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. വിവിധ സംഘടന പ്രതിനിധികളായ

ബാദുഷ കടലുണ്ടി, ഷാഹുൽ ഹമീദ്, ബിജു ലാൽ , റാഷിഖ് തൂണേരി, രൂപേഷ് കോളിയോട്ട് , വി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.


ഫോട്ടോ :പാരഗൺ ഹോട്ടൽ ഉടമ സുമേഷ് ഗോവിന്ദിനെ ഭക്ഷ്യ സുരക്ഷ 

കമ്മീഷണർ വി ആർ വിനോദ് കാലിക്കറ്റ്‌ ചേംബറിന്റെ ആദരവ് നൽകുന്നു.

ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി,

സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, ഡോ.കെ മൊയ്തു. തുടങ്ങിയവർ സമീപം

Tags:

Recent News