കൊങ്ങന്നൂർ സ്കൂൾ - അങ്കണവാടി റോഡിൽ അപകടകെണി : സി.പി.ഐ.എം ധർണ്ണയിൽ പ്രതിഷേധമിരമ്പി
അത്തോളി : കൊങ്ങന്നൂർ എ എൽ പി സ്കൂൾ അങ്കണവാടി റോഡ് അറ്റകുറ്റ പണി ചെയ്തില്ലന്ന് ഉന്നയിച്ച്
പഞ്ചായത്ത് നടപടിക്കെതിരെ
സി പി ഐ എം കൊങ്ങന്നൂരിന്റെ നേതൃത്വത്തിൽ
ധർണ്ണ നടത്തി. അത്തോളി
ലോക്കൽ സെക്രട്ടറി പി.എം ഷാജി ഉദ്ഘാടനം ചെയ്തു.
അടിയന്തരമായി റോഡ് അറ്റകുറ്റപണി ചെയ്യണമെന്നും
അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും
അദ്ദേഹം പറഞ്ഞു. തെരുവ് വിളക്കുകൾ കത്തുന്നില്ല. തെരുവ് നായകൾ അലഞ്ഞ് നടക്കുന്നു. പഞ്ചായത്തിലെ റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞ് കിടക്കുന്നു. വികസന പ്രവർത്തനങ്ങൾ സ്തംഭനത്തിലാണ്. ബിനാമികൾ പഞ്ചായത്ത് പൊതുമരാമത്ത് പ്രവർത്തികളിൽ ഇടപെടുന്നതായി വ്യാപകമായി പരാതിയുണ്ട്. ഗുണഭോക്താക്കൾക്ക് സാമൂഹ്യക്ഷേമ പെൻഷൻ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കെ.വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.ജയകൃഷ്ണൻ, സഫ്ദർ ഹാഷ്മി, കെ.ശശികുമാർ എന്നിവർ പ്രസംഗിച്ചു.
എൻ.പ്രദീപൻ സ്വാഗതവും ,
കെ.ഷെമീർ നന്ദിയും പറഞ്ഞു.
അങ്കണവാടിയിലേക്കുള്ള പിഞ്ചു കുട്ടികളും, എൽ പി, സ്കൂളിലേക്കുള്ള വിദ്യാർഥികളും അപകടകരമായാണ് റോഡിലൂടെ വഴിപോകുന്നത് .
മൂന്ന് മാസമായിട്ടും അത്തോളി പഞ്ചായത്ത് നടപടികളൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ്ണ സംഘടിപ്പിച്ചതെന്നും സംഘടകർ പറഞ്ഞു .