തലക്കുളത്തൂരിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ബസ് നിർത്തിയില്ല; ബസ് തടഞ്ഞ് നാട്ടുകാർ
തലക്കുളത്തൂർ : പറമ്പത്ത് ബസ് സ്റ്റോപ്പിൽ ദീർഘ ദൂര ബസ് വിദ്യാർത്ഥികൾക്കായി നിർത്തിയില്ലന്ന പരാതിയിൽ മടക്ക യാത്രയിൽ ബസ് തടഞ്ഞ് നാട്ടുകാർ. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
നാട്ടുകാരും ബസ് ജീവനക്കാരും വാക്ക് തർക്കം തുടങ്ങി ചെറിയ സംഘർഷത്തിലേക്ക് വഴി മാറി. ഇതിനിടെ സംസ്ഥാന പാത ഒരു മണിക്കൂർ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.
കോഴിക്കോട് - കുറ്റ്യാടി ലയൺ ബസിനെതിരെയാണ് പരാതി. എലത്തൂർ പോലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.രാവിലെ കോഴിക്കോട് നിന്നും കുറ്റ്യാടിയ്ക്ക് യാത്ര പറമ്പത്ത് എത്തിയപ്പോഴാണ് നിർത്താതെ കടന്ന് പോയി. ഇതോടൊപ്പം സമീപത്തുണ്ടായിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ചാണ് കടന്ന് പോയത്. ഇവ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം.