കൊങ്ങന്നൂരിൽ സ്പന്ദനം - "സമന്വയ "ത്തിന് ആവേശകരമായ തുടക്കം   മാരത്തോണിൽ മെക് 7 സാന്നിധ്യം ശ്രദ്ധേയം
കൊങ്ങന്നൂരിൽ സ്പന്ദനം - "സമന്വയ "ത്തിന് ആവേശകരമായ തുടക്കം മാരത്തോണിൽ മെക് 7 സാന്നിധ്യം ശ്രദ്ധേയം
Atholi News10 Apr5 min

കൊങ്ങന്നൂരിൽ സ്പന്ദനം - "സമന്വയ "ത്തിന് ആവേശകരമായ തുടക്കം 


മാരത്തോണിൽ

മെക് 7 സാന്നിധ്യം ശ്രദ്ധേയം 



ആവണി എ എസ്



അത്തോളി:കൊങ്ങന്നൂർ സ്പന്ദനം കലാ കായിക വേദി വാർഷികാഘോഷം 'സമന്വയം' 25 ആവേശകരമായ തുടക്കം. വ്യാഴാഴ്ച രാവിലെ 7.30 ഓടെ .ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും ലഹരി വിരുദ്ധ സന്ദേശവുമായി മാരത്തോൺ ആരംഭിച്ചു. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡെ.കമാന്റന്റ് ഓഫ് പൊലീസ് എസ്. ദേവകിദാസ് പ്ലാഗ്ഓഫ് ചെയ്തു. ടി.പി അശോകൻ സ്വാഗതം പറഞ്ഞു. അത്തോളി ടൗൺ , അത്താണി ജംഗ്ഷൻ വഴി പറക്കുളം വയലിൽ മാരത്തോൺ സമാപിച്ചു. മെക് 7 അത്തോളി യൂണിറ്റിൻ്റെ സഹകരണത്തോടെ നടന്ന മാരത്തോളിൽ മെക് 7 അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി. തുടർന്ന്

 രക്ഷാധികാരി കെ.ടി ഹരിദാസൻ പതാക ഉയർത്തി. കലാവിരുന്നിന് മുന്നോടിയായി നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ എൻ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ആനന്ദൻ കുട്ടോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ കെ.ടി ശേഖർ, ജനറൽ കൺവീനർ പി.കെ ശശി സംസാരിച്ചു. പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വെള്ളിയാഴ്ച ( നാളെ ) രാത്രി ഏഴുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.ടി ശേഖർ അധ്യക്ഷത വഹിക്കും. വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തും.

എ എം സരിത , ഷീബ രാമചന്ദ്രൻ, പി ടി സാജിത പി കെ ജുനൈസ് , ഫൗസിയ ഉസ്മാൻ ,സാജിത് കോറോത്ത് , അജീഷ് അത്തോളി എന്നിവർ പ്രസംഗിക്കും.

ചെണ്ട മേളവും, കിഴവനും കഴുതയും നാടകവും അരങ്ങേറും.

ശനിയാഴ്ച രാവിലെ 9.30 ന് പറക്കുളം ഗ്രൗണ്ടിൽ മലബാർ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും രാത്രി 8.30ന് നാടകം - മിഠായി തെരുവ് അരങ്ങേറും







ചിത്രം: കൊങ്ങന്നൂർ സ്പന്ദനം കലാകായിക വേദി വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് കെ.ടി ഹരിദാസൻ പതാക ഉയർത്തുന്നു

Recent News