അത്തോളിയിൽ മെക് 7 നൂറ് ദിനം പിന്നിടുന്നു ; ആഘോഷം ഞായറാഴ്ച ; സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
അത്തോളിയിൽ മെക് 7 നൂറ് ദിനം പിന്നിടുന്നു ; ആഘോഷം ഞായറാഴ്ച ; സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
Atholi News13 Feb5 min

അത്തോളിയിൽ മെക് 7 നൂറ് ദിനം പിന്നിടുന്നു ; ആഘോഷം ഞായറാഴ്ച ; സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച 

അത്തോളി : പ്രഭാത വ്യായാമ പരിശീലനമായ മെക് 7 ഹെൽത്ത് ക്ലബ് അത്തോളി യൂണിറ്റ് 100 ആം ദിനം 16 ന് ഞായറാഴ്ച ആഘോഷിക്കുന്നു.

രാവിലെ 6.30 ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യും. ഡോ . ഇസ്മാഇൽ മുജദ്ദിദി മുഖ്യാതിഥിയാകും. മേഖല കോർഡിനേറ്റർ നിയാസ് എകരൂൽ പരിശീലനവും നൽകും. വൈസ് പ്രസിഡണ്ട് സി കെ റിജേഷ് , സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ,വാർഡ് മെമ്പർ എ എം വേലായുധൻ, പി ടി എ പ്രസിഡണ്ട് സന്ദീപ് നാലു പുരയ്ക്കൽ , സി കെ റെജി, എം കെ ആരിഫ് എന്നിവർ പ്രസംഗിക്കും

അത്തോളിയിലെ എല്ലാ യൂണിറ്റിൽ നിന്നും അംഗങ്ങൾ പങ്കെടുക്കും. 14 ന്

വെള്ളിയാഴ്ച അത്തോളി സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ രാവിലെ 7 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 

ബി പി , ഷുഗർ , കൊളസ്ട്രോൾ എന്നിവയുടെ  പരിശോധനയാണ് നടക്കുക.

news image

Recent News