അത്തോളി ജി.വി.എച്ച് എസ്.എസിൽ സ്കിൽ ടു വെൻച്വർ പ്രോജക്ട് ഒരുങ്ങുന്നു
അത്തോളി ജി.വി.എച്ച് എസ്.എസിൽ സ്കിൽ ടു വെൻച്വർ പ്രോജക്ട് ഒരുങ്ങുന്നു
Atholi News22 Mar5 min

അത്തോളി ജി.വി.എച്ച് എസ്.എസിൽ സ്കിൽ ടു വെൻച്വർ പ്രോജക്ട് ഒരുങ്ങുന്നു



അത്തോളി : ജി.വി.എച്ച് എസ്.എസിൽ സ്കിൽ ടു വെൻച്വർ പ്രോജക്ട്

ആരംഭിക്കുന്നു .

വിദ്യാർത്ഥികളിൽ നൈപുണി വിദ്യാഭ്യാസത്തിലൂടെ മികച്ച ഉൽപനങ്ങൾ ഉത്പാദിപ്പിച്ച് സ്വയം വരുമാന മാർഗം കണ്ടെത്തുന്നത് സാധ്യമാക്കുന്നതിനായി അത്തോളി യിൽ സ്കിൽ 2 വെൻച്വർ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അഡ്വൈസറി കമ്മിറ്റിയുടെ രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.സി മധുസുധനൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽ മീന കെ കെ, പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാലു പുരക്കൽ, സീനിയർ അസിസ്റ്റന്റ് മണി കെ.എം. എസ്, ഡി.സി കോർഡിനേറ്റർ ഹെന്ന , വ്യവസായ പങ്കാളികളായ ലക്ഷ്മി ടെയിലറിംഗ് ആൻഡ് ഡിസൈനേഴ്സ് പാവങ്ങാട് , വിദ്ധ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കോ ഓഡിനേറ്റർ നദീറ കുരിക്കൾ പദ്ധതി വിശദീകരിച്ചു. വി.എച്ച് എസ് ഇ പ്രിൻസിപ്പൽ ഫൈസൽ കെ.പി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി സ്നേഹ നന്ദിയും പ്രകാശിപ്പിച്ചു.

Recent News