വിലക്കുറവിൽ ഭക്ഷ്യ ഉൽപ്പന്നം ;ഭാരത് റൈസ് വിതരണ പോയിൻ്റിൽ അരി വിതരണം ആരംഭിച്ചു
അത്തോളി:പന്തലായനി അഗ്രോ ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അത്തോളി പഴയ എ.ആർ ടാക്കീസ് ഗ്രൗണ്ടിന് സമീപം ഭാരത് അരി വിതരണ ന്യായവില പോയന്റ് ആരംഭിച്ചു. കമ്പിനി ഡയറക്ടർ ആർ.എം കുമാരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ഉല്ലാസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രവീൺ രാജ് തയ്യിൽ,പ്രശാന്ത് കുമാർ വെളുത്താടത്ത് സന്നിഹിതരായി. കേന്ദ്ര സർക്കാരിൻ്റെ കൺസ്യൂമർ അഫയേർസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും നാഫഡിൻ്റെയും കീഴിൽ നടപ്പിലാക്കുന്ന ന്യായ വില പോയിൻ്റ് ഷോപ്പിൽ 34 രൂപ നിരക്കിൽ 10 കിലോഗ്രാം ബാഗിന് 340 രൂപയ്ക്ക് പച്ചരിയും പുഴുങ്ങലരിയുമാണ് വിതരണം ചെയ്തത്.
ചിത്രം:അത്തോളിയിൽ ആരംഭിച്ച ഭാരത് റൈസ് വിതരണ ന്യായവില പോയിന്റ്