ഡ്രൈവർ ഉറങ്ങിപോയി ;
ഓട്ടോ ഒരു വശത്തേക്ക് മറിഞ്ഞു ; രണ്ട് വീട്ടമ്മയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആവണി എ എസ്
Exclusive Report :
തലക്കുളത്തൂർ :യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒരു വശത്തേക്ക് മറിഞ്ഞു, അത് വഴി കടന്ന് പോയ സ്കൂട്ടറിന് മേൽ ഓട്ടോ മറിഞ്ഞു.
ഓട്ടോയിൽ യാത്ര ചെയ്ത വീട്ടമ്മയും രണ്ട് കുട്ടികളും
സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബവും
അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോ ഡൈവറുടെ വലതു കൈയ്ക്ക് സാരമായി പരിക്കേറ്റു.
പൂളാടിക്കുന്നിനും എരഞ്ഞിക്കൽ ജംഗ്ഷനും ഇടയിൽ വ്യാഴാഴ്ച 1.30 നാണ് സംഭവം നടന്നത്.
കൊളത്തൂരിൽ നിന്നും യാത്രക്കാരുമായി റെയിൽ വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ച കെ എൽ 76 E O014 നമ്പർ സി എൻ ജി ഓട്ടോയും പറമ്പത്തേയ്ക്ക് യാത്ര തിരിച്ച കെ എൽ 76 E 08 24 ഹോണ്ടോ സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്ത് എത്തുമ്പോൾ
ഓട്ടോ ഡ്രൈവർ ഉറങ്ങി പോയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. " പെട്ടെന്ന് ബ്രേക്കിട്ടു - അത് മാത്രമാണ് ഇപ്പോൾ ഓർമ്മ - ഒന്നും ഓർമ്മയില്ല.. ഓട്ടോ ഡ്രൈവർ കൊളത്തൂർ ഉലയമ്മിൽ ഹരിദാസ് പറഞ്ഞു.
കൈയ്ക്ക് പരിക്കേറ്റ ഹരിദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോയിൽ സഞ്ചരിച്ച വീട്ടമ്മയും രണ്ട് കുട്ടികളും പാലക്കാട് പോകുന്നതിനായി റെയിൽ വേ സ്റ്റേഷനിലേക്കാണ് യാത്ര ചെയ്തത്. തലകീഴായാണ് ഓട്ടോ മറിഞ്ഞത്. അത് വഴി യാത്ര ചെയ്ത് കടന്ന് പോയവർ ഓടി എത്തി ഇവരെ ഓട്ടോ ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ഓട്ടോ സ്‌കൂട്ടറിലേക്കാണ് ആദ്യം മറിഞ്ഞ് വീണത്. സ്‌കൂട്ടറിൽ സഞ്ചരിച്ച പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം
ചെമ്പോൽ വീട്ടിൽ അബിനും ഹരിതയും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു . അബിൻ ൻ്റെ കാൽ മുട്ടിന് നേരിയ പരിക്കേറ്റു.ഇരുവരും കോട്ടയത്ത് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ പൂജ അവധിക്ക് നാട്ടിൽ എത്തിയതാണ്. ബന്ധുക്കൾ എത്തി ഇവരെ വീട്ടിലേക്ക് കൊണ്ട് പോയി. ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.