അത്തോളി ന്യൂസ് വായനക്കാർ ഒന്നര
ലക്ഷത്തിലേക്ക് ; വിശ്വാസതയിൽ
മുന്നിലെന്ന് ഗൂഗിൾ റിപ്പോർട്ട്
സ്വന്തം ലേഖകൻ
അത്തോളി : അത്തോളി പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലെയും വിശേഷങ്ങൾ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുന്ന അത്തോളി ന്യൂസ് ഒന്നര ലക്ഷം വായനക്കാരിൽ എത്തുന്നു.
ഡോട്ട് ഇൻ നൽകിയ
വ്യൂവേർസ് മെഷർമെൻ്റിൽ പോയ വാരം ഒടുവിൽ രേഖപ്പെടുത്തിയ ചാർട്ടിലാണ് 146K (146,000) പ്രേക്ഷകർ വായനക്കാർ ഉണ്ടെന്ന് റിപ്പോർട്ടിലുള്ളത്.
സ്ഥിരം വായനക്കാരായി ( യൂനിക്ക് യൂസേർസ് )
36K (36,318) പേർ ഉണ്ടെന്ന് രേഖപ്പെടുത്തുന്നു. പോയ വാരം 38.80% പേർ വായിക്കാൻ എത്തി.
ഇടക്കിടെ വരുന്ന വായനക്കാർ 61.20% പേരും ഉണ്ടെന്ന് ചാർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂൺ 7 മുതലാണ് 50 K നിലനിർത്തി വായനക്കാരെ ഒരു ലക്ഷത്തിലേക്ക് കുതിച്ചത്. അവിടെ നിന്നും നിലവിൽ 146K യിൽ എത്തി നിൽക്കുന്നു.
2022 ആഗസ്റ്റ് 12 നാണ് അത്തോളി ന്യൂസ് തുടങ്ങിയത്.
സാമൂഹിക ചുറ്റുപാടിൽ ഓൺ ലൈൻ മാധ്യമത്തിൻ്റെ ശക്തിയാണ് കുറഞ്ഞ കാലം കൊണ്ട് വായനക്കാരെ സൃഷ്ടിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾ ആദ്യം നൽകുന്നതും വിവാദ ചർച്ചകളിൽ വ്യക്തമായ വിവരം നൽകുന്നതും അത്തോളി ന്യൂസ് വഹിക്കുന്ന പങ്ക് ചെറുതല്ല ഇത് തന്നെയാണ് ലക്ഷങ്ങൾ വായനക്കാരെ സൃഷ്ടിക്കാൻ കഴിഞ്ഞതിന് കാരണവും വ്യക്തമാക്കുന്നത്.അത് കൊണ്ട് തന്നെ
അത്തോളിയുടെ മുഖപത്രമായി ഇതിനകം മാറുകയും ചെയ്തു.
എഡിറ്റോറിയലിൻ്റെ ഭാഗമായ നിലപാട്,
സുനിൽ കൊളക്കാട് എഴുതുന്ന ഞായർ വിൻഡോ എന്നിവ ഇതിനകം ശ്രദ്ധിക്കപ്പെട്ടു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രം, വാട്സ് ആപ്പ് ഗ്രൂപ്പ്, ഗൂഗിൾ സെർച്ചിങ് എന്നിവ വഴിയാണ് അത്തോളി ന്യൂസിൽ വായനക്കാർ എത്തുന്നത്.
"വായനക്കാരും വിശ്വാസ്യതയും കൂടുന്നത് ഞങ്ങൾക്ക് ഉത്തരവാദിത്വവും വർധിക്കുന്നു , മറ്റൊന്ന് പരസ്യദാതാക്കൾക്ക് ഇത് ഏറെ പ്രയോജനപ്പെടും - എഡിറ്റോറിയൽ ബോർഡ് അംഗം ആവണി അജീഷ് പറഞ്ഞു.