ഉള്ളിയേരിയിൽ ഒരേക്കറിൽ ചെണ്ടു മല്ലി കൃഷി ഒരുങ്ങുന്നു
ഉള്ളിയേരി: കുടുംബശ്രീ സി ഡി എസിൻ്റെ (കമൂണിറ്റി ഡവലപ്പ്മെൻ്റ് സൊസൈറ്റി) നേതൃത്വത്തിൽ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. വിവിധ പ്രദേശങ്ങളിലെ വനിതകളുടെ ചെറു ഗ്രൂപ്പുകൾ ചേർന്നാണ് പൂക്കൃഷി തുടങ്ങുന്നത്. സബ്സിഡി നിരക്കിൽ തൈച്ചെടികൾ കൃഷിഭവനാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തല നടീൽ ഉൽഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത നിർവഹിച്ചു. വൈസ്. പ്രസിഡന്റ് ബാലരാമൻ മാസ്റ്റർ, കൃഷി ഓഫീസർ മുഹമ്മദ്, ഒള്ളൂർ ദാസൻ, സി ഡി എസ് ചെയർപേഴ്സൺ ദേവി, സിഡിഎസ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായാൽ ഓണത്തിന് പൂവിടാൻ പറ്റിയ രീതിയിൽ ചെണ്ടുമല്ലി വിളവെടുക്കാൻ കഴിയുമെന്ന് കൃഷി ഓഫീസർ പി. എം മുഹമ്മദ് പറഞ്ഞു.