
പുത്തഞ്ചേരിയിൽ യുവാവിനെ കാണാതായി
ഉള്ളിയേരി : അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നത്തറ പുത്തഞ്ചേരി കരുവാൻ കണ്ടി ഹൗസ് ശശിയുടെ മകൻ ശരത്തിനെ ( 33) കാണാതായി പരാതി.
ഒക്ടോബർ 12ന് പകൽ 08:00 ന് കരുവാങ്കണ്ടി വീട്ടിൽ നിന്നും KL 56 AA 0768 എന്ന ചുവന്ന കളർ ഉള്ള വേഗണർ കാറിൽ യാത്ര തിരിച്ചു. പിന്നെ ഇതുവരെ തിരിച്ചെത്തിയില്ലന്ന് പരാതിയിൽ പറയുന്നു. ഏകദേശം 170 സെ മീ ഉയരം വെളുത്ത ഒത്ത ശരീരം കറുത്ത കളർ ട്രൗസറും നീല കളർ ബനിയനും ധരിച്ചിട്ടുണ്ട്
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അത്തോളി പോലീസ് സ്റ്റേഷൻ (കോഴിക്കോട് റൂറൽ)അറിയിക്കുവാൻ താൽപര്യം.
ഫോൺ നമ്പർ
04962672233
9497980774
9497924531