ശ്രദ്ധേയമായി
അത്തോളിയിൽ സംഘടിപ്പിച്ച
വനിതാ വേദി ധീര-24
അത്തോളി: വനിതദിനത്തിൽ കൂമുള്ളി വനിതാവേദി സംഘടിപ്പിച്ച 'ധീര' 24 ശ്രദ്ധേയമായി.
കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക ലൈബ്രറി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
വനിതാ വേദി പ്രസിഡൻ്റ് സ്മിത രജി അധ്യക്ഷത വഹിച്ചു. തലക്കുളത്തൂർ പഞ്ചായത്ത് അംഗം പ്രൊഫ.ഒ.ജെ ചിന്നമ്മ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബൈജുകൂമുള്ളി, പി.എം രമ,
ശകുന്തള കുനിയിൽ, വനിതാവേദി അംഗം രമാരാജൻ, കുട്ടികളുടെ രാഷ്ട്രപതി എസ്.ആർ ജ്യോതിക സംസാരിച്ചു.
ഹിമ മധുലാൽ പ്രാർത്ഥന നടത്തി. വനിതാ വേദി സെക്രട്ടറി ഷാക്കിറ കൂമുള്ളി സ്വാഗതവും അംഗം വിനീത സുമേഷ് നന്ദിയും പറഞ്ഞു.
വനിതാ വേദി അംഗങ്ങളുടെ സ്വാഗത ഗാനവും സൂര്യകിരീടം 24 ലെ വിജയികൾക്കുള്ള സമ്മാന വിതരണവും വിവിധ കലാപരിപാടികളും നടന്നു.