ദേശീയ വ്യാപാരി ദിനം സമുചിതം ആചരിച്ചു
ഉള്ളിയേരി : ദേശീയ വ്യാപാരി ദിനത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരിയിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു.
ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ പതാക ഉയർത്തി.
യൂണിറ്റ് സെക്രട്ടറി കെ. എം. ബാബു ആധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ. പി. സുരേന്ദ്രനാഥ്, അബ്ദുൽ ഖാദർ മാതപ്പള്ളി എന്നിവർ സംസാരിച്ചു. ജംഷിദ് ഉണ്ണി സ്വാഗതവും വി. എസ്. സുമേഷ് നന്ദിയും പറഞ്ഞു. സംഘടനാ നേതാക്കൾ മുൻ കാല വ്യാപാരികളെ വീടുകളിലെത്തി സന്ദർശിച്ചു. ആശ്വാസ് പദ്ധതിക്ക് തുടക്കമിട്ട് വ്യാപാരി ദിനം പായസ വിതരണം നടത്തി യൂത്ത് വിംഗ് ആഘോഷിച്ചു.
കെ. സോമൻ,രമേശ് അമൃത,നിഷ ഗോപാലൻ ടി. പി. മജീദ്, രാജേഷ് ശിവ, രാജൻ ശ്രീകല, രാജാമണി, എന്നിവർ നേതൃത്വം നൽകി