നെല്യാടിക്കടവ് പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ', അന്വേഷണം ആരംഭിച്ചു
കൊയിലാണ്ടി :നെല്യാടിക്കടവ് പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് മീൻ പിടുത്തക്കാരായ തോണിക്കാർക്ക് നെല്യാടിക്കടവ് പാലത്തിന്റെ കിഴക്ക് വശം 100 മീറ്റർ മാറി തുണിയിൽ പൊതിഞ്ഞ രീതിയിൽ പൊക്കിൾകൊടിയോടുകൂടി കുഞ്ഞിന്റെ മൃത്ദേഹം കണ്ടെത്തിയത് . വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മൃത്ദേഹം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു.അന്വേഷണം തുടങ്ങിയാതായി കൊയിലാണ്ടി പോലീസ് അറിയിച്ചു