രജിസ്ട്രേഡ് എൻജിനിയേഴ്സ് സൂപ്പർവൈസർമാർക്ക് ഇരട്ട ലൈസൻസ് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്
രജിസ്ട്രേഡ് എൻജിനിയേഴ്സ് സൂപ്പർവൈസർമാർക്ക് ഇരട്ട ലൈസൻസ് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : എം.കെ.രാഘവൻ എം.പി ', റെൻസ്ഫെഡ് നാലാമത് ജില്ലാ കൺവെൻഷൻ നടത്തി
Atholi News15 Nov5 min

രജിസ്ട്രേഡ് എൻജിനിയേഴ്സ് സൂപ്പർവൈസർമാർക്ക് ഇരട്ട ലൈസൻസ് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണം :

എം.കെ.രാഘവൻ എം.പി ',


റെൻസ്ഫെഡ് നാലാമത് ജില്ലാ കൺവെൻഷൻ നടത്തി 


 


അത്തോളി :രജിസ്ട്രേഡ് എൻജിനിയേഴ്സ് സൂപ്പർവൈസർമാർക്ക് 

(റെൻസ് ഫെഡ്)

 ഇരട്ട ലൈസൻസ് ഏർപ്പെടുത്തിയ സർക്കാർ തീരുമാനംപുനഃ പരിശോധിക്കണമെന്ന്

എം.കെ.രാഘവൻ എം.പി.


റെൻസ്ഫെഡ് നാലാമത് ജില്ലാ കൺവെൻഷൻ അണ്ടിക്കോട് വെഡ് ലോട്ട് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന് മാതൃകയാകാവുന്ന പാവപ്പെട്ടവർക്ക് ചുരുങ്ങിയ ചെലവിൽ വീട് നിർമ്മിക്കാൻ തരത്തിൽ പുതിയ പദ്ധതികൾ സർക്കാരിലേക്ക് സമർപ്പിക്കാൻ തയ്യാറാകണമെന്നും നിർമ്മാണ മേഖലയിലെ ഉദ്യോഗസ്ഥ തലത്തിലുള്ള സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.


പൊതുസമ്മേളനത്തിൽ ചെയർമാൻ ടിവി ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. 

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസൻ , സംഘടന സംസ്ഥാന പ്രസിഡണ്ട് ശ്രീകാന്ത് എസ്.ബാബു,  സെക്രട്ടറി കെ പി സുമിദ്, സ്ഥാപക പ്രസിഡണ്ട് സി.വിജയകുമാർ, മുൻ സംസ്ഥാന പ്രസിഡണ്ട് കെ. മനോജ്, ജോയിൻറ് സെക്രട്ടറി പി .പ്രമോദ് കുമാർ , കൺവീനർ കെ കെ സുധീഷ് കുമാർ ,

വനിതാ പ്രസിഡണ്ട് ബീന തോമസ് തുടങ്ങിയവർ സംസാരിച്ചു.


കെ. സ്മാർട്ട്, ആക്സിഡൻ്റ് ക്ലെയിം ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് ക്ലാസുകൾ നടന്നു.


സംഘടനാ സെക്ഷൻ സംസ്ഥാന പ്രസിഡൻറ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് 

കെ മുസ്തഫ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ' പ്രസിഡൻറ് എം.രാധാകൃഷ്ണൻ,  

ടി പി മനോജ്,

ജില്ലാ സെക്രട്ടറി സി.സന്തോഷ് കുമാർ , കെ .എം അഷ്റഫ്, സംസ്ഥാന സെക്രട്ടറി കെ പി സുമിദ് എന്നിവർ സംസാരിച്ചു.


വിവിധ വിഷയത്തിൽ ചർച്ചകൾ നടന്നു 


 ജില്ലാ വൈസ് പ്രസിഡൻറ് പി ടി അബ്ദുല്ലത്തീഫ് സ്വാഗതവും

 ജില്ലാ ജോ:സെക്രട്ടറി വി.ടി. ഭരതൻ നന്ദിയും പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗം വി. രാമചന്ദ്രൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.


     കെട്ടിട നിർമാണ ലൈസൻ ഫീ 20 ഇരട്ടിയോളമായി വർദ്ധിപ്പിച്ചപ്പോൾ 150 ച.മീറ്റർ വരെയുള്ള വീടുകൾക്ക് മുമ്പുണ്ടായിരുന്ന 50 ശതമാനം മതി എന്നുള്ള നിയമം പുനസ്ഥാപിക്കുക.

സെൽഫ് സർട്ടിഫിക്കേഷന്റെ ഭാഗമായി എംപാനൽ ലൈസൻസ് നടപ്പിക്കിയപ്പോൾ ലൈസൻസുള്ള സൂപ്പർവൈസർമാർക്ക് വീണ്ടും എംപാനൽ ലൈസൻസ് വേണമെന്ന നിയമം ഇരുലൈസൻസ് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത് ലൈസൻസികൾക്ക് ഭാരിച്ച ചിലവാണ് , ഇത് ഏകീകരിക്കണം, ഇത് കൂടാതെ കെട്ടിട നിർമാണ ലൈസൻസ് ഫീ 10 ഇരട്ടി വർദ്ധിപ്പിച്ചപ്പോൾ പഞ്ചായത്തുകളും തോന്നിയ പോലെ ഫൈൻ ഈടാക്കുന്നത് ജനത്തിന് വലിയ സാമ്പത്തിക നഷ്ടമാണുളളത്. ഇതിന് വ്യക്തമായ നിർദ്ദേശം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags:

Recent News