കൊയിലാണ്ടി ഉപജില്ല
വിദ്യാരംഗം സർഗോത്സവം
കൊങ്ങന്നൂർ എ എൽ പി സ്കൂളിൽ
"ശിൽപ്പശാല " നവംബർ 6 ന്
അത്തോളി :ഇതാദ്യമായി കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സർഗോത്സവത്തിന് കൊങ്ങന്നൂർ ആതിഥേയത്വം വഹിക്കുന്നു.
നവംബർ 6 ന് ഉപജില്ലയിലെ 75 ഓളം സ്കൂളിലെ യു പി , ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി 600 ഓളം വിദ്യാർത്ഥികൾ 7 വേദികളിലായി "ശിൽപ്പശാല " സർഗോത്സവത്തിൽ മാറ്റുരയ്ക്കും.
സർഗോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതിന് മുന്നോടിയായി പി ടി എ എക്സിക്യൂട്ടീവ് യോഗം ഇന്ന് വെള്ളിയാഴ്ച ( 20 - 10 - 2023 ) വൈകീട്ട് 3 മണിക്ക് ചേരുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എൻ ബാലറാം അറിയിച്ചു.
നാടൻ പാട്ട്, കവിതാ രചന, കഥാ രചന , അഭിനയം തുടങ്ങി 7 ഇനങ്ങളിലാണ് മത്സരം.
ഇസ്ലാഹുൽ മദ്രസ, പുതിയ വായനശാല , പഴയ വായനശാല എന്നിവിടങ്ങൾ വേദിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പി ടി എ എക്സിക്യൂട്ടീവ് യോഗത്തിൽ വിദ്യാരംഗം കൺവീനർ പങ്കെടുക്കും.
ഈ യോഗത്തിൽ പ്രോഗ്രാം , വേദി തുടങ്ങിയ കാര്യങ്ങളിൽ ഏകദേശം തീരുമാനമാകും.
ഇതാദ്യമായി ഉപജില്ല സർഗോത്സവം എതിരേൽക്കാനുള്ള അവസരത്തെ ഉത്സവമാക്കി മാറ്റാനാണ് സ്കൂൾ പി ടി എ യുടെ തീരുമാനം.