അത്തോളിയിൽ വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച കേസ് ; യുവാവ് അറസ്റ്റിൽ ജോലി പോയതിന്റെ നിരാശയും വിവാഹഭ്യർത്ഥന നിരസിച്ചതും പ്രതികാരമെന്ന് പ്രതി
ആവണി എ എസ്
Exclusive Report :
അത്തോളി :വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ
കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു.
വേളൂർ കോതങ്കലിൽ വാടക വീട്ടിൽ താമസിക്കും എലത്തൂർ മാഷിദ മൻസിൽ അബ്ദുൽ റഷീദിന്റെ മകൻ വി മഷൂദ് (32) ആണ് പ്രതി.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ അസ്വഭാവികമായി ഒരാൾ കുനിയിൽ കടവ് റോഡ്, ടർഫിന് സമീപം നിൽക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. പോലീസ് സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇന്ന് (ശനിയാഴ്ച) രാവിലെ പരാതിക്കാരിയായ വീട്ടമ്മയെ പ്രതിയുടെ ഫോട്ടോ കാണിച്ചു, അവർ തിരിച്ചറിഞ്ഞു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി .തുടർന്ന് സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബ്ലേഡ് കൊണ്ടാണ് മുറിവേൽപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. അക്രമം നടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ അകലെ ദൂരെ റോഡിൽ നിന്നും ബ്ലെയിഡ് കണ്ടെത്തി.വീട്ടമ്മയുടെ
പുറകിൽ നിന്നും ഓടിവന്നാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് മഷൂദ് ബ്ലേഡ് കൊണ്ട് വീശി കൊല്ലാൻ ശ്രമിച്ചത്.
വീട്ടമ്മ കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
വീടിന് മുൻപിൽ
സ്‌കൂട്ടർ നിർത്തി മുന്നോട്ട് നടക്കുമ്പോൾ പുറകിൽ നിന്നും എത്തി കഴുത്തിന് നേരെ മഷൂദ് ബ്ലെയിഡ് കൊണ്ട് വീശുകയായിരുന്നുവെന്ന് വീട്ടമ്മയുടെ മൊഴി.
കഴുത്തിന് മുറിവേറ്റ യുവതിയെ എം എം സി യിൽ പ്രവേശിപ്പിച്ചിരുന്നു.
6 സ്റ്റിച്ചുണ്ട്. അപകടനില തരണം ചെയ്ത്
വ്യാഴാഴ്ച രാത്രി 12.30 ഓടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരിന്നു.
അത്താണിയിൽ വീട്ടമ്മ ജോലി ചെയ്യുന്ന ഷോപ്പിന് സമീപം മത്സ്യ കടയിലായിരുന്നു മഷൂദ്ന് ജോലി.വീട്ടമ്മയെ ശല്യം ചെയ്യുന്നതായി കടയുടമയോട് പരാതി പറഞ്ഞു. തുടർന്ന് ഒരു മാസം മുൻപാണ് ജോലി നഷ്ടമായത്. ഇതിനിടയിൽ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ നിരസിച്ചു.ഈ രണ്ട് കാരണങ്ങളാൽ പ്രതികാരം ചെയ്യാൻ പ്രതി ശ്രമിച്ചതായാണ് കൃത്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കേസന്വേഷണത്തിനും പ്രതിയെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി നിതിൻ രാജ് IPS ന്റെ നിർദേശത്തെ തുടർന്ന് പേരാമ്പ്ര ഡി വൈ എസ് പി -വി വി ലതീഷിന്റെ മേൽനോട്ടത്തിൽ
അത്തോളി പോലീസ് ഇൻസ്‌പെക്ടർ ഡി സജീവ് പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു.
എസ് ഐമാരായ ആർ രാജീവ്,എം സി മുഹമ്മദ് അലി,എ എസ് ഐ -എം എം പ്രസാദ്, എസ് സി പി ഒമാരായ കെ കെ സന്തോഷ്, കെ ടി ബിജു, വി കെ സിറാജ്,സി പി ഒ- സി വി അഭിലാഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മഷൂദിനെ ഉച്ചക്ക് വീണ്ടും ചോദ്യം ചെയ്തു. വൈകീട്ട് പേരാമ്പ്ര ജൂഡീഷ്യൽ സെക്കൻ്റ് ക്ലാസ് മജിസ്‌ട്രെറ്റ് കോടതിയിൽ ഹാജരാക്കും.