കൊങ്ങന്നൂരിൽ നിന്നും കുട്ടിയെ കാണാനില്ലെന്ന് പരാതി :
മധ്യപ്രദേശ് സ്വദേശി കരണ്‍കുമാറിനെയാണ്
കാണാതായത്
അത്തോളി :മധ്യപ്രദേശ് സ്വദേശിയായ കുട്ടിയെ കാണാനില്ലെന്ന് പരാതി. 17 വയസുകാരാനായ കരണ്‍കുമാര്‍ വിശ്വകര്‍മ്മയെയാണ് കാണാതായത്. കോഴിക്കോട് അത്തോളി കൊങ്ങന്നൂരിലുള്ള വീട്ടില്‍ നിന്നുമാണ് കുട്ടിയെ കാണാതായത്. അത്തോളി കൊങ്ങന്നൂരില്‍ സ്ഥിര താമസക്കാരും കുട്ടിയുടെ ബന്ധുവുമായ രാകേഷ് കുമാറിനെ കാണാനായാണ് കുട്ടി അത്തോളിയില്‍ എത്തുന്നത്. ജൂൺ
16-ാം തീയതിയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതി. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് അത്തോളിക്കടുത്ത് വി.കെ റോഡില്‍ വെച്ച് കുട്ടിയെ കണ്ടതായി ചില നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. കാണാതാകുന്ന സമയത്ത് കയ്യില്‍ പണമോ മൊബൈല്‍ ഫോണോ ഉണ്ടായിരിന്നില്ലെന്നാണ് ബന്ധുവിന്റെ മൊഴി. കാണാതാകുന്ന സമയം കറുത്ത നിറത്തിലുള്ള ഷര്‍ട്ടും പാന്‍സുമാണ് ധരിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ അത്തോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കി.