ആകാശ കാഴ്ചകൾ ഒരുക്കിയ   അത്തോളി ഫെസ്റ്റിന് നാളെ (ഞായറാഴ്ച) സമാപനം.
ആകാശ കാഴ്ചകൾ ഒരുക്കിയ അത്തോളി ഫെസ്റ്റിന് നാളെ (ഞായറാഴ്ച) സമാപനം.
Atholi News9 Dec5 min

ആകാശ കാഴ്ചകൾ ഒരുക്കിയ 

അത്തോളി ഫെസ്റ്റിന് നാളെ (ഞായറാഴ്ച) സമാപനം



അത്തോളി :വിനോദവും വിസ്മയവും സമ്മാനിച്ച് മൂന്നാഴ്ച അത്തോളി ടൗണിൽ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ അത്തോളി ഫെസ്റ്റിന് നാളെ ഞായറാഴ്ച

( 10 - 12- 2023 )

സമാപനം.


പ്രവേശന ടിക്കറ്റില്ലാതെ ഒരുക്കിയ ഫെസ്റ്റ് എന്നത് കൊണ്ട് തന്നെ കൂടുതൽ ആളുകളെ ആകർഷിപ്പിക്കാനായി.

news image

വലിയ പിന്തുണയാണ് ഫെസ്റ്റിന് അത്തോളിക്കാർ നൽകിയത്. നന്ദിയുണ്ട് ,

ഗ്രാമ പഞ്ചായത്ത് , മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ഏറെ സഹായിച്ചു - സംഘാടകൻ കെ പി ഷെമീർ അത്തോളി ന്യൂസിനോട് പറഞ്ഞു.

കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാൻ അമ്യൂസ്മെന്റ് റൈഡുകൾ, വിപണന സ്റ്റാളുകൾ, കാർഷിക നഴ്സറി, ഫുഡ് കോർട്ട് , ഫാമിലി ഗെയിം, സെൽഫി കോർണർ തുടങ്ങിയവ മേളയെ ആകർഷകമാക്കി.


വൈകീട്ട് 3.30ന് തുടങ്ങി രാത്രി 9.30 വരെയാണ് പ്രദർശന സമയം .

ഇത് വരെ സന്ദർശിക്കാത്തവർ 

ഇന്നും നാളെയും ഫെസ്റ്റ് ആഘോഷമാക്കാൻ തയ്യാറാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Tags:

Recent News