പൂക്കാട് കലാലയം സുവർണ്ണ ജൂബിലി:  മ്യൂറൽ ചിത്രപ്രദർശനം', 4 മുതൽ 8 വരെ
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി: മ്യൂറൽ ചിത്രപ്രദർശനം', 4 മുതൽ 8 വരെ
Atholi News1 Jul5 min

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി:

മ്യൂറൽ ചിത്രപ്രദർശനം', 4 മുതൽ 8 വരെ 



ചേമഞ്ചേരി :പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയുടെ ഭാഗമായി മ്യൂറൽ ചിത്രപ്രദർശനം നടത്തുന്നു.


ജൂലൈ 4 മുതൽ 

8 വരെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 'പഞ്ചവർണ്ണിക' പ്രദർശനത്തിൽ 

മ്യൂറൽ ചിത്രങ്ങളുടെ അടിസ്ഥാന നിറങ്ങൾ ഉപയോഗിച്ച് 20 ഓളം ചിത്രകലാ വിദ്യാർഥികളുടെ പ്രദർശനം നടക്കും.

 

4 ന് രാവിലെ 11 ന് ഗുരുവായൂർ ദേവസ്വം മ്യൂറൽ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ 

എം.നളിൻ ബാബു പ്രദർശനം ഉദ്ഘാടനം ചെയ്യും. 

കലാലയം പ്രസിഡൻറ് യു കെ രാഘവന്റെ അധ്യക്ഷത വഹിക്കും.


ചിത്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മ്യൂറൽ അധ്യാപകനും ചെയർമാനുമായ രമേശ് കോവുമ്മൽ സംസാരിക്കും. കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാൻസ് പ്രിൻസിപ്പാൾ എം ലക്ഷ്മണൻ, യൂണിവേഴ്സൽ ആർട്സ് പ്രിൻസിപ്പാൾ കെ എം സെബാസ്റ്റ്യൻ, പ്രശസ്ത മ്യൂറൽ ചിത്രകാരൻ സതീഷ് തായാട്ട് എന്നിവർ പ്രസംഗിക്കും.

വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി വിതരണം ചെയ്യും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കലാലയം മ്യൂറൽ വിഭാഗത്തിലെ പഠിതാക്കളായ സി ശാന്തകുമാരി, ഷീജ റഷീദ്, ഷീബ സുലീഷ്, ഹീര സുനിൽ, അയന ടി കെ, അനശ്വര ടി, ശ്രുതി വി.പി, റിങ്കുഷ രാജൻ, ഷിബിന മനോജ്, സുരഭി എച്ച് ഗൗഡ, സവീഷ് കുമാർ, ബബീഷ് കൗസ്തുഭം, അഖിൽ സി കെ, ലിജീഷ് കെ എം, ജോബീഷ് എം കെ, അരുൺ , ബിനീഷ് ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.


കലാലയ ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും സുരേഷ് ഉണ്ണി നന്ദിയും പറയും.

Recent News