
അത്തോളി പഞ്ചായത്ത് ജനകീയാസൂതണ
പദ്ധതി : കർഷകർക്ക് കിടാരികളെ വിതരണം ചെയ്തു
അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂതണപദ്ധതി 2025-26 പ്രകാരം എസ്.സി വിഭാഗങ്ങൾക്കായി നടന്ന കിടാരി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വെറ്റിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ റിജേഷ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം സരിത, മെമ്പർ പി.എം രമ സംസാരിച്ചു. വെറ്റിനറി സർജൻ ഡോ. ഹിബ ബഷീർ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ഷിദ നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി പഞ്ചായത്ത് കിടാരി വിതരണം പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു