കാട്ടില പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ :  സീറ്റിൽ മുളക് പൊടി വിതറി ;  25 ലക്ഷം കവ
കാട്ടില പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ : സീറ്റിൽ മുളക് പൊടി വിതറി ; 25 ലക്ഷം കവർന്നതായി യുവാവിന്റെ മൊഴി
Atholi News19 Oct5 min

കാട്ടില പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ :

സീറ്റിൽ മുളക് പൊടി വിതറി ;

25 ലക്ഷം കവർന്നതായി യുവാവിന്റെ മൊഴി 



സ്വന്തം ലേഖകൻ



കാട്ടിലപീടിക :കൊയിലാണ്ടി ദേശീയ പാതയിൽ കാറിനുള്ളിൽ ബന്ദിയാക്കിയ നിലയിൽ യുവാവിനെ കണ്ടെത്തി. കാട്ടില പീടിക സ്റ്റോപ്പിന് സമീപം  വൈകിട്ട് 5 ഓടെ  സംഭവം. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കൈ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 

സംശയം തോന്നിയ നാട്ടുകാർ കാറിൽ നോക്കിയപ്പോഴാണ് കൈ കെട്ടിയ നിലയിൽ ഇയാളെ കണ്ടെത്തിയത്.news image

സീറ്റിൽ മുളക് പൊടി വിതറി കിടന്നിരുന്നു.

ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വൺ ഇന്ത്യ' എ.ടി.എം. ജീവനക്കാരനാണെന്നും 

25 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും സുഹൈൽ നാട്ടുകാരോടും പിന്നീട് പോലീസിനിനോട്‌ പറഞ്ഞു.അരിക്കുളം കുരുടിമുക്കിൽ നിന്നും പർദയിട്ട സ്‌ത്രീകാറിൽ കയറിയിരുണെന്നും പിന്നെ ഒന്നും ഓർമ്മയില്ലെന്നും യുവാവ് പറയുന്നു. യുവാവിൻ്റെ മൊഴിയിൽ പൊരുത്തകേടുണ്ടന്ന് പോലീസ് വ്യക്തമാക്കി. യുവാവ് പോലീസ് കസ്റ്റഡിയിലാണ്.

Recent News