അത്തോളി പഞ്ചായത്ത് മെമ്പറുടെ വീട്ട് പറമ്പിലേയ്ക്ക് കാറ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി
സ്വന്തം ലേഖകൻ
അത്തോളി : കാറ് നിയന്ത്രണം വിട്ട് പഞ്ചായത്ത് മെമ്പറുടെ വീട്ട് പറമ്പിലേയ്ക്ക് ഇടിച്ചു കയറി.
ഇന്ന് (തിങ്കൾ )പുലർച്ചെ കുറ്റ്യാടിയിൽ നിന്നും വന്ന കാറ് പഞ്ചായത്ത് മെമ്പർ വാസവൻ പൊയിലിലിൻ്റ വീട്ട് പറമ്പിലേയ്ക്ക് ഇടിച്ചു കയറി പറമ്പിൻ്റെ മതിലും കോണിയും തകർന്നു പൊളിഞ്ഞു പോയി. ആർക്കും പരിക്കൊന്നുമില്ല. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
കാറ് കാരപ്പറമ്പ് സ്വദേശിയുടെതാണ്. കുറ്റ്യാടിയിൽ ഒരു വിവാഹ പരിപാടിയിൽ പങ്കെടുത്തു വരികയായിരുന്നു. ചെറുതായൊന്ന് മയങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് കാറിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു.
കാറ് എടുത്തു മാറ്റിയിട്ടില്ല. ക്രെയിൻ എത്തിച്ച് വാഹനം ഉടനെ മാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.