കുറ്റ്യാടി റോഡിൻ്റെ ശോച്യാവസ്ഥ : പരിഹാരം കാണും വരെ പ്രക്ഷോഭമെന്ന് ബി ജെ പി.
വകുപ്പ് മന്ത്രിയുടെ കഴിവ് കേടെന്ന്
സംസ്ഥാന വൈ.പ്രസിഡന്റ്
അത്തോളി : കോഴിക്കോട് -കുററ്യാടി റോഡിൻ്റെ
ശോച്യാവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭരണ
നിർവ്വഹണത്തിലെ കഴിവ് കേടെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ആരോപിച്ചു.
.
ബി ജെ പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമുള്ളിയിൽ
തകർന്ന റോഡിന് സമീപം ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ അനുഭവ സമ്പത്തുള്ള എം എൽ എ മാരെ മാറ്റി നിർത്തിയതിൻ്റെ തിക്ത ഫലം കോഴിക്കോട് ജില്ലക്കാർ അനുഭവിക്കുകയാണ്.
ദേശീയ പാതയിൽ പോയി മന്ത്രി സെൽഫിയെടുക്കുന്നത് നിർത്തി തകർന്ന സംസ്ഥാന പാത സന്ദർശിക്കണം. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ പിണറായി സർക്കാർ കേരളത്തെ തകർത്തുകൊണ്ടിരിക്കുയാണെന്നും രഘുനാഥ് കുറ്റപ്പെടുത്തി. റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുംവരെ ബി ജെ പി പ്രക്ഷോഭം തുടരുമെന്നും രഘുനാഥ് പറഞ്ഞു.
സമരത്തിൽ മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി ബാല സോമൻ, സിക്രട്ടറി ഷൈനി ജോഷി, മണ്ഡലം ജനറൽ സിക്രട്ടറി പ്രജിഷ് കിനാലൂർ, വൈസ് പ്രസിഡന്റ് ആർഎം കുമാരൻ, കെ.വി കുമാരൻ, അജിത്ത് കുമാർ എന്നീവർ നേതൃത്വം നൽകി.