ശിശു ദിനം സ്പെഷ്യൽ :
നോട്ട് കെട്ടുകൾ റോഡിൽ നിന്നും കളഞ്ഞു കിട്ടി ; വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി
കോഴിക്കോട് :വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾക്ക് രണ്ടാം ഗെയിറ്റിൽ ഓയേറ്റി റോഡിനോട് ചേർന്ന് നോട്ടു കെട്ടുകൾ കളഞ്ഞു കിട്ടി, തുടർന്ന്
ടൗൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു
വെസ്റ്റ് ഹിൽ പോളി ടെക്നികിലെ ടൂൾ ആന്റ് ഡൈ ഒന്നാം വർഷ വിദ്യാർഥികളും വടകര സ്വാദേശികളുമായ
കെ അക്ഷയ് , പി എം സിന്ധു രാജ്, വിഷ്ണു എസ് ബാബു, ശ്രീനാഥ് കൃഷ്ണ എന്നിവരാണ് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ശിശുദിനത്തിൽ മാതൃകയായത്.
വിദ്യാർത്ഥികൾ ട്രെയിൻ മാർഗ്ഗം
വടകരക്ക് പോകുന്നതിനായി വൈകീട്ട് 4.15 ഓടെ റെയിൽ വേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. രണ്ടാം ഗെയിറ്റിന് സമീപം ഓയേറ്റി റോഡ് കിഴക്ക് ഭാഗത്തായാണ്
500,200,100 രൂപയുടെ
നോട്ട് കെട്ടുകൾ ചിതറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് .തുക എണ്ണിനോക്കിയപ്പോൾ
22000 രൂപയുണ്ട്. ട്രെയിനിൽ നിന്നും വീണ് പോയതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വിദ്യാർത്ഥികൾ തുക ടൗൺ എസ് ഐ മാരായ സുബാഷ് ചന്ദ്രൻ, മുഹമ്മദ് സിയാദ് , ജി ഡി ഇൻ ചാർജ് ഇ എ അജേഷ് , ജനമൈത്രി ബീറ്റ് ഓഫീസർ പി കെ രതീഷ് എന്നിവരെ ഏൽപ്പിച്ചു.
ശിശു ദിനത്തിൽ മാതൃക സന്ദേശം സമൂഹത്തിന് നൽകിയ പോലീസ് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
ഉടമസ്ഥർ തെളിവ് സഹിതം ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയാൽ തുക കൈപറ്റാം - ഫോൺ 0495 2366 232