യഥാർത്ഥ വിശ്വാസികളെ മാറ്റി നിർത്തി,  ക്ഷേത്ര നിയമങ്ങൾക്ക് വിരുദ്ധമെന്ന് ആരോപണം ; അരങ്ങത്ത് ഭഗവതി ക്ഷ
യഥാർത്ഥ വിശ്വാസികളെ മാറ്റി നിർത്തി, ക്ഷേത്ര നിയമങ്ങൾക്ക് വിരുദ്ധമെന്ന് ആരോപണം ; അരങ്ങത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലന്ന് ഒരു വിഭാഗം
Atholi News16 Jun5 min

യഥാർത്ഥ വിശ്വാസികളെ മാറ്റി നിർത്തി,

ക്ഷേത്ര നിയമങ്ങൾക്ക് വിരുദ്ധമെന്ന് ആരോപണം ; അരങ്ങത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലന്ന്

ഒരു വിഭാഗം






അത്തോളി : കൊളക്കാട് അരങ്ങത്ത് പള്ളിയാറക്കൽ ഭഗവതി ക്ഷേത്ര കമ്മിറ്റിയിലേക്ക് യഥാർത്ഥ വിശ്വാസികളായ ഭക്തജനങ്ങളെ മാറ്റി നിർത്തിക്കൊണ്ട് നടത്തിയ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധവും ക്ഷേത്ര നിയമങ്ങൾക്ക് എതിരുമായതിനാൽ പ്രസ്തുത ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് വിശ്വാസികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും പ്രത്യേക യോഗം പ്രഖ്യാപിച്ചു. ക്ഷേത്രഭരണം രാഷ്ട്രീയമായി പിടിച്ചെടുക്കാനുള്ള ശ്രമത്തെ യോഗം അപലപിച്ചു.  

പി കെ രാജൻ അധ്യക്ഷത വഹിച്ചു.

 ടി കെ സിദ്ധാർത്ഥൻ, ഇ.കെ ഭാസ്കരൻ, ഇ.കെ രാജൻ, മണാട്ട് വിജയൻ പി കെ പുരുഷോത്തമൻ, സുനിൽ കൊളക്കാട്, സി.കെ ദിനേശൻ, ശ്രീധരൻ പാലക്കൽ, ടി.പ്രശാന്തൻ, എം.കെ.സുജാത, ടി.കെ. ജിഷ്ണു എന്നിവർ പ്രസംഗിച്ചു.  ക്ഷേത്ര സംരക്ഷണ ജനകീയ സമിതി ഭാരവാഹികളായി ടി.കെ. സിദ്ധാർഥൻ (ചെയ), ഇ.കെ രാജൻ, (വൈസ് ചെയ)പി.കെ. രാജൻ (കൺ) ടി.കെ. ജിഷ്ണു (ജോ. കൺ) രബീഷ് അരങ്ങത്ത് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Recent News