തീരാ നോവായി രണ്ടര വയസുകാരി
നക്ഷത്രയുടെ വിയോഗം ; അന്നശ്ശേരി ഗ്രാമം വിതുമ്പി
അത്തോളി : ഹോർലിക്സ് കൊടുത്ത് മകളെ കോലായിൽ ഇരുത്തിയ ശേഷം തേങ്ങ എടുത്ത് വെക്കാൻ അച്ഛൻ വീടിൻ്റെ പുറകിലേക്ക് പോയി. അമ്മ അടുക്കളയിലും.
അഞ്ച് മിനിറ്റ് കഴിഞ്ഞില്ല , കോലായിൽ തിരിച്ചെത്തിയപ്പോൾ
മകളെ കാണാനില്ല. ആരെങ്കിലും തട്ടി കൊണ്ട് പോയെന്ന് ഭയന്നു. വഴി പരിചയമില്ലാത്തവർ
വീട്ടിലേക്ക് എത്തുക വലിയ പ്രയാസമാണ്. അത് കൊണ്ട് ആ വഴിയുള്ള ചിന്ത അടഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.30 കഴിഞ്ഞാണ് സംഭവങ്ങൾക്ക് തുടക്കം .
11.30 ഓടെ നാടിനെ തിരാ ദു:ഖത്തിലാഴ്ത്തി
ആ വാർത്ത പുറം ലോകം അറിഞ്ഞു . കൊളങ്ങരത്ത് താഴം നിഖിൽ - വൈഷ്ണവി ദമ്പതികളുടെ ഏക മകൾ നക്ഷത്രയുടെ വിയോഗം, പക്ഷെ അന്നശ്ശേരി ഗ്രാമം ഉൾകൊള്ളാൻ പിന്നെയും സമയമെടുത്തു.
വീടിൻ്റെ കോലായിൽ നിന്നും നിരങ്ങിയ കുട്ടി ,മുന്നിലെ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
.......
കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് കാക്കൂർ ഫയർ ഫോഴ്സും നാട്ടുകാരും പരിസരത്തും തോട്ടിലുമായി തിരിച്ചിൽ നടത്തി. ഒടുവിൽ
500 മീറ്റർ അകലെ നിന്നും സ്വന്തം പിതാവ് മകളുടെ ചേതനയറ്റ ശരീരം എടുത്തത്,
ആൾക്കൂട്ടം അക്ഷരാർത്ഥത്തിൽ സങ്കട കണ്ണീർ വാർത്തു.
ഉടൻ തന്നെ തലക്കുളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
പിന്നീട് പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം കുറ്റ്യാടിയിൽ വൈഷ്ണവിയുടെ വീട്ടിലേക്ക് കൊണ്ട് പോയി. പിന്നീട് സംസ്ക്കാരം നടത്തി.