വേളൂർ ജി എം യു പി സ്കൂൾ ഇലക്ഷൻ നാളെ ;
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ
അത്തോളി : ഗ്രാമ പഞ്ചായത്തിലെ വേളൂർ ഗവ. മാപ്പിള യു പി സ്ക്കൂളിൽ നാളെ 6 ന് വ്യാഴാഴ്ച ലീഡർ തെരഞ്ഞെടുപ്പ് നടക്കും.
പൊതു തെരഞ്ഞെടുപ്പ് മാതൃകയിലാണ് സ്കൂളിലെ ലീഡറെ കണ്ടെത്തുന്നത്.
7 B യിലെ മിസ് അബ് ഹുസൈൻ ( വിമാനം )
7 D യിലെ സയാൻ റഹ്മാൻ (കുട), 7 B യിലെ കെ പി ഫിസ മറിയം ( ക്ലോക്ക് )
7 F ലെ എം റീഹാ ഫാത്തിമ (മൊബൈൽ ), 7 A യിലെ ജെ എസ് വേദ ലക്ഷ്മി ( കാർ ) എന്നിവരാണ് മത്സരാർത്ഥികളും ചിഹ്നങ്ങളും.
തെരഞ്ഞെടുപ്പ് ഇല്ക്ടോണിക് മെഷീൻ ഉപയോഗിച്ചാണ് വോട്ട് ചെയ്യുക.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടിംഗ് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും.
അധ്യാപകരായ പ്രകാശ് ബാബു എം, ബൽരാജ് ടി.വി, അഞ്ജു എൻ.എം എന്നിവർ തെരഞ്ഞെടുപ്പ് ചുമതല നിർവ്വഹിക്കും.കൂടുതൽ വോട്ട് ലഭിക്കുന്ന വിദ്യാർത്ഥി ലീഡറും തൊട്ടടുത്ത വോട്ട് നേടുന്ന വിദ്യാർത്ഥി ഡെപ്യൂട്ടി ലീഡറുമാകും.
പൊതു തെരഞ്ഞെടുപ്പിനെക്കു റിച്ചുള്ള ബോധവത്കരണം കൂടി വിദ്യാർത്ഥികൾക്ക് മനസിലാക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്ന് എച്ച് എം ഇൻചാർജ് സീമ. പി പി പറഞ്ഞു.
ഒന്ന് മുതൽ 7 വരെയുള്ള 1200 വിദ്യാർത്ഥികളാണ് വോട്ട് രേഖപ്പെടുത്തുക.