കാലിക്കറ്റ്‌ ചേമ്പർ സിൽവർ ജൂബിലി ആഘോഷം   6 ന് : ബിസിനസ് എക്സ്പോ 19 നും 20 നും സംഘടിപ്പിക്കുന്നു
കാലിക്കറ്റ്‌ ചേമ്പർ സിൽവർ ജൂബിലി ആഘോഷം 6 ന് : ബിസിനസ് എക്സ്പോ 19 നും 20 നും സംഘടിപ്പിക്കുന്നു
Atholi News4 Oct5 min

കാലിക്കറ്റ്‌ ചേമ്പർ സിൽവർ ജൂബിലി ആഘോഷം

6 ന് : ബിസിനസ് എക്സ്പോ 19 നും 20 നും സംഘടിപ്പിക്കുന്നു


കോഴിക്കോട് :കാലിക്കറ്റ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ സിൽവർ ജൂബിലി ആഘോഷം

ഈ മാസം 6 ന് രാവിലെ 9.30 ന് അശോകപുരം

ചേമ്പർ ഭവനിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

25-ാo വാർഷികം ആഘോഷത്തിന്റെ ഭാഗമായി

എം ഒ എം മാർക്കറ്റിംഗ് ബാംഗ്ലൂരുമായി ചേർന്ന് ചേംബർ ബി 2 ബി എക്സ്പോ

കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ ഈ മാസം

19 നും 20 നും സംഘടിപ്പിക്കുന്നു.

രാവിലെ 11 മുതൽ രാത്രി 8 വരെയാണ് എക്സ്പോ.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കോഴിക്കോട്ടെ ബിസിനസ്സ് സമൂഹത്തിന് കൂടുതൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന്

വാർത്ത സമ്മേളനത്തിൽ

ചേമ്പർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ

പറഞ്ഞു.നിലവിലെ ബിസിനസ്സിൽ ഡീലർഷിപ്പ് ഫ്രാഞ്ചയ്സീ എന്നിവ നൽകി വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്യാനും ഈ എക്സ്പോ ഉപയോഗിക്കാം.news image

ഫ്രാഞ്ചൈസി, ഡീലർഷിപ്പ്, ഇൻവെസ്റ്റേഴ്സ് എക്സ്പോയിൽ

100 ൽ കൂടുതൽ കമ്പനികളുടെ 2,000 പുതിയ സംരംഭകത്വ അവസരങ്ങൾ,

,10,000 ത്തോളം വിദഗ്ദ്ധരായ നിക്ഷേപകരും തൊഴിൽ അവസരങ്ങളും.

5,000 കോടിയിലധികം

ബിസിനസും നടക്കും.

കാർഷിക ഉൽപ്പന്നങ്ങൾ, യന്ത്രങ്ങൾ അപ്പാരൽ ഓട്ടോമൊബൈൽസ്,സൗന്ദര്യം നിർമ്മാണം പാലുൽപ്പന്നങ്ങൾ വിദ്യാഭ്യാസം ഇലക്ട്രിക് വാഹനങ്ങൾ എഫ് എം സി ജി സാമ്പത്തിക സേവനങ്ങൾ ജെംസ് ആൻഡ് ആഭരണങ്ങൾ ഹോസ്പിറ്റാലിറ്റി ആരോഗ്യവും ആരോഗ്യവും ഐടി ഹാർഡ്വെയറും ഇൻഫ്രാസ്ട്രക്ചറും അന്താരാഷ്ട്ര ബ്രാൻഡുകൾ,

ഐടി സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾ, ലോജിസ്റ്റിക്സ് ആൻഡ് കൊറിയർ സേവനങ്ങൾ, ലോഹങ്ങൾ, നിർമ്മാണം, പെട്രോകെമിക്കൽ, റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പുകൾ സ്പോർട്സ് ആന്റ് ലെഷർ,ടെലികോം ഉൽപ്പന്നങ്ങൾ, ടൂറിസം ആരോഗ്യം എന്നീ മേഖലകളും എക്സ്പോയിൽ പങ്കെടുക്കും.

സ്റ്റാൾ ബുക്കിംഗ് ന് 7022998819,

8075809884 ബന്ധപ്പെടാവുന്നതാണ്.

വാർത്ത സമ്മേളനത്തിൽ ചേമ്പർ പ്രസിഡന്റ് വിനീഷ് വിദ്യധരൻ, ഡോ. കെ മൊയ്തു,

സി ഇ ചാക്കുണ്ണി, അബ്ദുള്ളക്കുട്ടി എ പി, ഹാഷിം കടാക്കലകം, ഡോ അജിൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു.

Recent News