അത്തോളിയിൽ കർഷക ദിനാചാരണം :  പ്രദേശിക കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി കർഷകരെ സഹായിക്കണമെന്ന് പഞ്ചായത്ത് പ
അത്തോളിയിൽ കർഷക ദിനാചാരണം : പ്രദേശിക കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി കർഷകരെ സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ. വിവിധ മേഖലയിലെ കർഷകർക്ക് പുരസ്‌കാരം സമ്മാനിച്ചു
Atholi News17 Aug5 min

അത്തോളിയിൽ കർഷക ദിനാചാരണം :

പ്രദേശിക കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി കർഷകരെ സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ.

 വിവിധ മേഖലയിലെ കർഷകർക്ക് പുരസ്‌കാരം സമ്മാനിച്ചു 



സ്വന്തം ലേഖകൻ 



അത്തോളി :പ്രദേശിക കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി നമ്മുടെ പ്രദേശത്തെ കർഷകരെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

news image

ചടങ്ങിൽ കർഷക തൊഴിലാളികളെ ആദരിച്ചു. വിവിധ വിഭാഗങ്ങളിൽ 

പാർവതി എടക്കാട്ടും കരമീത്തൽ, സൗദ കവലിൽച്ചാലിൽ, ഒറ്റടിച്ചാലിൽ

കുട്ടിനാരായണൻ കിടാവ്, 

യുവ കർഷക സംഘം കൊങ്ങന്നൂർ,

അശോകൻ പാറയിൽ മീത്തൽ, ശ്രീധരൻ പുതിയൊട്ടിൽ പറമ്പത്ത്,

സുരേന്ദ്രൻ കാർത്തിക, 

മുരളീധരൻ അരീപുറത്ത്,

ജനാർദ്ദനൻ കൊല്ലങ്കണ്ടി, സുരേഷ് പൊട്ടൻചാലിൽ,

റഷീദ് പീടിയ കണ്ടി,

സതീഷ് തിയ്യക്കണ്ടി,

രഹിന മഠത്തിൽ

തുളസി പി എം,വിദ്യാർഥി കർഷകൻ 

അബ്രഹാം റോയ് എന്നിവരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.

news image

Recent News