കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിൽ  വായനാദിനം ആചരിച്ചു. ചതുർഭാഷാ ക്ലബുകൾ തുടങ്ങി
കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിൽ വായനാദിനം ആചരിച്ചു. ചതുർഭാഷാ ക്ലബുകൾ തുടങ്ങി
Atholi News20 Jun5 min

കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിൽ

വായനാദിനം ആചരിച്ചു. ചതുർഭാഷാ ക്ലബുകൾ തുടങ്ങി



കൊളത്തൂർ: കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിൽ ഈ വർഷത്തെ വായനാ ദിനാചരണവും ചതുർഭാഷാ ക്ലബുകളുടെ ഉദ്ഘാടനവുംനടന്നു.

തപസ്യ കലാസാഹിത്യ വേദിയുടെ മുൻസംസ്ഥാന അധ്യക്ഷനായിരുന്ന എം. ശ്രീഹർഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ ഒരുപാടു ജീവിതങ്ങളിലൂടെ കടന്നുപോകുകയും വിശാലമായ ലോകത്തെ അറിയുകയും ചെയ്യുന്നുവെന്നും വായന അറ്റമില്ലാത്ത പ്രപഞ്ചത്തിൻ്റെ വിശാലതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. news image

ശ്രേയ.പി യുടെ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക റീഭ വായനാദിന സന്ദേശം നൽകി. ക്ഷേമ സമിതി പ്രസിഡണ്ട് ധർമ്മരാജ് അമ്പാടി, മാതൃസമിതി ചെയർപേഴ്സൺ ബിഞ്ചു, സ്റ്റാഫ് സെക്രട്ടറി ലേഖ എന്നിവർ ആശംസകളർപ്പിച്ചു. മാസ്റ്റർ വേദപ്രകാശ് ഹരിയുടെ സ്വാഗതഭാഷണത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ശിശുവാടിക വിഭാഗത്തിലെ കുട്ടികൾ ഒരുക്കിയ 'അക്ഷരവൃക്ഷം' ശ്രദ്ധേയമായി. ഹരിനന്ദയുടെ നന്ദി പറഞ്ഞു

Recent News