കൊങ്ങന്നൂർ ആശാരിക്കാവ് തിറ മഹോത്സവം :സമ്മാന കൂപ്പൺ വിതരണം ചെയ്തു ;ആകർഷകമായ സമ്മാനങ്ങൾ
അത്തോളി :കൊങ്ങന്നൂർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട്
എൻ പി ശങ്കരൻ ,കെ ടി ശിവദാസന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി എൻ പി അനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാരായ എൻ പി സത്യനാഥൻ , പി പ്രമോദ് കുമാർ , ട്രഷറർ എൻ പി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം സമ്മാനം-എൽ ഇ ഡി ടി വി (ക്ഷേത്ര കമ്മിറ്റി)
,രണ്ടാം സമ്മാനം - മിക്സർ ഗ്രൈൻ്റ്ർ (കോറോത്ത് സൂപ്പർ മാർക്കറ്റ്) ,മൂന്നാം സമ്മാനം -വാട്ടർ പ്യൂരിഫയർ
(ഇംപ്രസ് മീഡിയ ഓൺ ലൈൻ ചാനൽ ) , നാലാം സമ്മാനം -
ഒരു ചാക്ക് അരി ( ഗുരുദേവ ഹാർഡ് വെയർ, തലശ്ശേരി ) , അഞ്ചാം സമ്മാനം - വൈ ഫൈ സെക്യൂരിറ്റി ക്യാമറ ( എനിയാക് കംമ്പ്യൂട്ടേർസ് , അത്തോളി ) , ആറാം സമ്മാനം - സീലിംഗ് ഫാൻ ( ഹോട്ടൽ ഹോംലി മീൽസ് , കോളിയോട്ട് താഴം, ഏഴാം സമ്മാനം - ഫ്രൈ പാൻ ( ഓഷ്യൻ പെട്രോൾ , കോളിയോട്ട് താഴം ) , എട്ടാം സമ്മാനം - ഇലക്ട്രിക്ക് കെറ്റിൽ ( ഫെയ്മസ് ബേക്കറി അത്തോളി ) , ഒമ്പതാം സമ്മാനം - ചെയർ ( മണിയറ ഫർണീച്ചർ, അത്തോളി ) , പത്താം സമ്മാനം - ഡിന്നർ സെറ്റ് ( അർച്ചന പൂജ സ്റ്റോർ, കുനിയിൽ കടവ് ജംഗ്ഷൻ , അത്തോളി) ,പതിനൊന്നാം സമ്മാനം - ഗിഫ്റ്റ് ബോക്സ് ( ഇന്നർ വേൾഡ് , അത്താണി, അത്തോളി ) , 12 ആം സമ്മാനം - കാസ്ട്രോൾ ( എം ആർ എസ് സ്റ്റേഷനറി ,അത്തോളി ) , 13 ആം സമ്മാനം - ഗ്ലാസ് ജഗ്ഗ് - ( പർദ്ദ ഹൗസ് , അത്താണി , അത്തോളി ) , 14- ആം സമ്മാനം - 3 പേർക്ക് പ്രോത്സാഹന സമ്മാനം ( അത്തോളി ന്യൂസ് )സമ്മാന കൂപ്പൺ 50 രൂപയ്ക്ക് ലഭിക്കും . നറുക്കെടുപ്പ് 2025 ഫെബ്രുവരി 7 ന് രാത്രി താലപ്പൊലിക്ക് ശേഷം ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കും.
ഫെബ്രുവരി 6,7,8 ദിവസങ്ങളിൽ ആണ് ഉത്സവം