വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എസ്ഐ ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചെന്ന് പരാതി
അത്തോളി: വാഹനത്തിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ എസ് ഐ ഉൾപ്പെട്ട സംഘം ക്രൂരമായി മർദിച്ചെന്ന് കാർ യാത്രക്കാരിയുടെ പരാതി.
അത്തോളി കോളിയോട്ട് താഴം സാദിഖ് നിവാസിൽ അഫ്ന അബ്ദുൽ നാഫിക്കിനാണ് മർദനമേറ്റത്.
നടക്കാവ് സ്റ്റേഷനിലെ എസ് ഐ വിനോദിനും സംഘത്തിനും എതിരെയാണ് പരാതി നൽകിയത്.
ഇന്ന് പുലർച്ചെ 12.30 ഓടെ കൊളത്തൂർ റോഡിൽ വെച്ചായിരുന്നു സംഭവം. ഭർത്താവിനും കുട്ടികൾക്കും ഒപ്പം മുക്കത്ത് നിന്നും അത്തോളിയിലേക്ക് മടക്ക യാത്രയിരുന്നു.
രണ്ട് യാത്രക്കാരുള്ള കാറിന് സൈഡ് കൊടുക്കാൻ ഓണടിക്കുന്നുണ്ടായിരുന്നു എന്നാൽ റോഡിന് വീതി കുറവായതിനാൽ സൈഡ് കൊടുക്കാൻ സാധിച്ചില്ല. ഈ സമയത്ത് പുറകെ ബൈക്കിൽ എത്തിയവർ കാർ തടഞ്ഞു. തുടർന്ന് വാതിൽ തുറന്നു മർദ്ദനം തുടരുകയായിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അഫ്ന,
പരാതി കിട്ടിയെന്നും കേസെടുക്കുമെന്നും കാക്കൂർ പൊലീസ് അറിയിച്ചു.
പോലീസ് തുടർ നടപടി നടത്തിയില്ലെങ്കിൽ മേലുദ്യോഗസ്ഥർക്കോ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും . നിയമ നടപടികൾക്കായി അഭിഭാഷകനുമായി ചർച്ച ചെയ്തതായി അഫ്നയുടെ ഭർത്താവ്
അബ്ദുൽ നാഫിക്ക് പറഞ്ഞു.