
അണികളിൽ ആവേശമായി
വി ഡി സതീശൻ ; ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം
അത്തോളി : " ഖജനാവ് കാലിയായി , ആരും തിരിഞ്ഞ് നോക്കാത്ത സ്ഥിതി വന്നാൽ അവിടെ പൂച്ച പെറ്റ് കിടക്കും " അത്തോളിയിൽ യു.ഡി.എഫ് പ്രചരണ പൊതുയോഗം ഉദ്ഘാടന പ്രസംഗത്തിലായിരുന്നു
സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചു സംസാരിക്കവെ
"പൂച്ച പ്രയോഗം " കടന്ന് വന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം അത്താണിയിലും പരിസരത്തുമായി
യു ഡി എഫ് നേതാക്കളും പ്രവർത്തകരും നാട്ടുകാരും പ്രതിപക്ഷ നേതാവിൻ്റെ വരവും കാത്തിരിക്കുന്നുണ്ടായിരുന്നു. വിലക്കയറ്റത്തിൻ്റെ കാഠിന്യം പറയാൻ ഇന്ത്യയിലെ വിലക്കയറ്റത്തിൽ മുൻപിൽ കേരളമാണ് എന്ന് വിലയിരുത്തിയാണ് പ്രസംഗം കത്തിക്കയറിയത്.
ലാവ്‌ലിൻ കേസ്,
ശബരിമല സ്വർണ്ണക്കവർച്ച , കൊടകര കുഴൽപ്പണ കേസ് അട്ടിമറി , പി എം ശ്രീയിൽ ഒപ്പിടൽ , സുരേഷ് ഗോപിയും പൂരം കലക്കലും തുടങ്ങി ആഗോള അയ്യപ്പ സംഗമം വരെ വിമർശന വിഷയമായെത്തി.
സുനിൽ കൊളക്കാട് അധ്യക്ഷത
വഹിച്ചു.
എം.എ.റസാഖ് മാസ്റ്റർ, അഡ്വ.കെ.പ്രവീൺ കുമാർ, കെ.എം.അഭിജിത്ത്, പി.പി.അബ്ദുൽ ഹമീദ്, കെ.പി.ഹരിദാസൻ, അജിത് കുമാർ, ഷീബ രാമചന്ദ്രൻ ,ബിന്ദു രാജൻ, വി.കെ.രമേശ് ബാബു എന്നിവർ സംസാരിച്ചു.
ഫോട്ടോ : അത്തോളിയിൽ നടന്ന യു.ഡി.എഫ്
തെരഞ്ഞെടുപ്പ് പ്രചരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.