
മ്യൂസിക് ക്ലബ് അത്തോളി ഗാനാലാപന മത്സരം:
വിജയികളെ പ്രഖ്യാപിച്ചു
അത്തോളി :മ്യൂസിക് ക്ലബ് അത്തോളിയുടെ നേതൃത്വത്തിൽ ചെമ്മാതോട്ടത്തിൽ ശ്രീധരൻ കല്യാണി സ്മാരക നാലാമത് ഗാനാലാപന മത്സരം സംഘടിപ്പിച്ചു.വിജയികൾ :സബിത ബാലുശ്ശേരി ( .ഒന്നാം സ്ഥാനം ) കിഷോർ എകരൂർ ( രണ്ടാം സ്ഥാനം) ഷിന്റോ. എം ( മൂന്നാം സ്ഥാനം ).സെപ്റ്റംബർ 28 ന് മ്യൂസിക് ക്ലബ്ബ് അത്തോളി പ്രസിഡന്റ് ബിനീഷ് ചേളന്നൂരിന്റെ വീട്ടിൽ വച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ സമ്മാനം വിതരണം ചെയ്യും.ബിനീഷ് ചേളന്നൂരിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ മ്യൂസിക് ക്ലബ് അത്തോളി നടത്തുന്ന നാലാമത് ഗാനാലാപന മത്സരമാണിത്