അത്തോളി പഞ്ചായത്ത് കേരളോത്സവം   20 നും 21 നും ; കലാമത്സരങ്ങളിൽ  പങ്കെടുക്കാം
അത്തോളി പഞ്ചായത്ത് കേരളോത്സവം 20 നും 21 നും ; കലാമത്സരങ്ങളിൽ പങ്കെടുക്കാം
Atholi NewsInvalid Date5 min

അത്തോളി പഞ്ചായത്ത് കേരളോത്സവം

20 നും 21 നും ; കലാമത്സരങ്ങളിൽ പങ്കെടുക്കാം




അത്തോളി : ഗ്രാമ പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ

20 നും 21 നും വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.


20 ന് രചന മത്സരങ്ങൾ അത്തോളി ജി വി എച്ച് എസ് സ്കൂളിലും 21 ന് കലാ മത്സരങ്ങൾ ലക്സ്മോർ ഓഡിറ്റോറിയത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

20 ന് രാവിലെ 9 മുതൽ കവിത രചന, കഥാ രചന , ഉപന്യാസം, മൈലാഞ്ചിയിടൽ , പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ക്ലെ മോഡലിംഗ് എന്നിവയിൽ മത്സരങ്ങൾ നടക്കും.

21 ന് വൈകീട്ട് 3 ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ലക്സ്മോർ വരെ ഘോഷയാത്ര. 4 ന് സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് സി കെ റിജേഷ് സമ്മാന വിതരണം നിർവ്വഹിക്കും. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ തുടങ്ങിയ ജനപ്രതിനിധികളും . സെക്രട്ടറി ടി അനിൽ കുമാർ , അസി. സെക്രട്ടറി മനോജ് കുമാർ തുടങിയവർ പങ്കെടുക്കും

മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ - പ്രോഗ്രാം വൈസ് ചെയർപേഴ്സൺ - ഫോൺ

+91 89214 89059 വിളിക്കാം.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec