നവഭാവന സാംസ്കാരിക വേദിവാർഷിക പൊതുയോഗം: പുതിയ ഭാരവാഹികളായി
അത്തോളി :കുന്നത്തറനവഭാവന സാംസ്കാരിക വേദി 22 -മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി സുകുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിന് സാംസ്കാരിക വേദി സെക്രട്ടറി നിഷാദ് പുതിയോട്ടിൽ സ്വാഗതം പറഞ്ഞു.സാംസ്കാരിക വേദിയുടെ പിന്നിട്ട ഒരു വർഷക്കാലത്ത് സാമൂഹ്യ , സാംസ്കാരിക , പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ റിപ്പോർട്ട് രക്ഷാധികാരി പ്രഭീഷ് കുമാർ അവതരിപ്പിച്ചു.. പ്രവർത്തന റിപ്പോർട്ടിനു മുകളിലുള്ള പൊതു ചർച്ചയ്ക്ക് ശേഷം പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. കുന്നത്തറ സാംസ്കാരിക നിലയം കെട്ടിട നിർമ്മാണ പ്രവൃത്തിയാരംഭിക്കുന്നതിനാവശ്യമായ നടപടികൾ കൈകൊള്ളാനും , വെൽനസ്സ് കേന്ദ്രത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനുമുള്ള പ്രമേയങ്ങൾ യോഗത്തിലവതരിപ്പിക്കപ്പെട്ടു. ചടങ്ങിൽ രജനീഷ് എൻ നന്ദി പറഞ്ഞു
ഭാരവാഹികളായി.
പ്രസിഡണ്ട് : പ്രഭീഷ് കാവിടുക്കിൽ.
ജനറൽ സെക്രട്ടറി : രജനീഷ് നെടുമ്പ്രത്ത്.
ട്രഷറർ : ശ്രീലേഷ് എൻ
രക്ഷാധികാരികൾ
ബാബുരാജ് ശ്രീരജ്ഞിനി .
സന്തോഷ് തൈക്കണ്ടി.
വൈസ് പ്രസിഡന്റ്
സ്നിനീഷ്പാലോട്ട്,ബിജേഷ് കെ ,ബിനീഷ് ആർ കെ.
ജോ : സെക്രട്ടറി :നിഷാദ് പുതിയോട്ടിൽ,ശ്രീശാന്ത് കക്കാടുമ്മൽ ,ജയകൃഷ്ണർ കുട്ടോത്ത്. എന്നിവരെ തെരഞ്ഞെടുത്തു.