യുകെയിൽ എം ബി എ പഠനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചും മാർക്ക് ലിസ്റ്റ് തിരുത്തിയും തട്ടിപ്പ്
യുകെയിൽ എം ബി എ പഠനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചും മാർക്ക് ലിസ്റ്റ് തിരുത്തിയും തട്ടിപ്പ് ; പറയഞ്ചേരിയിലെ സ്വകാര്യ കൺസൾട്ടൻസി അടച്ചുപൂട്ടി
Atholi News17 Jan5 min

യുകെയിൽ എം ബി എ പഠനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചും മാർക്ക് ലിസ്റ്റ് തിരുത്തിയും തട്ടിപ്പ് ; പറയഞ്ചേരിയിലെ സ്വകാര്യ കൺസൾട്ടൻസി 

അടച്ചുപൂട്ടി





കോഴിക്കോട് :യുകെയിൽ എം ബി എ ഉപരി പഠനത്തിന് പ്രവേശനം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചും മാർക്ക് ലിസ്റ്റ് തിരുത്തിയും തട്ടിപ്പ് . പ്രവേശനം ഉറപ്പിക്കാനായി ലക്ഷങ്ങൾ തുക വാങ്ങിയതായും പരാതി. പറയഞ്ചേരിയിലെ സ്കൈ മാർക്ക് എഡുക്കേഷനെതിരെ

കൊയിലാണ്ടി സ്വദേശിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ സ്ഥാപനത്തിലെ ഷെഫീഖ്, റനീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

2024 ജൂലായ് 9 ന് പരാതിക്കാരിയിൽ നിന്നും പണം വാങ്ങി. പരാതിക്കാരി അറിയാതെ പരാതിക്കാരിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകളും പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ തിരുത്തിയും പരാതിക്കാരിയുടെ ഉപരിപഠനം ശരിയാക്കാതെ ചതിച്ചതായാണ് കേസ്. ഇക്കഴിഞ്ഞ 15 നാണ് പരാതി നൽകിയത്. 7 ഫോൺ, 5 ലാപ്പ് ടോപ്പ് എന്നിവ സ്ഥാപനത്തിൽ റെയിഡ് ചെയ്ത് പിടിച്ചെടുത്തു. പിന്നാലെ സ്ഥാപനം അടച്ചുപൂട്ടിയതായി മെഡിക്കൽ കോളേജ് പോലീസ് എസ് ഐ കെ സി സുനിൽ കുമാർ പറഞ്ഞു.

Recent News