അത്തോളിയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു',
കർഷകരിൽ നിന്നും ഫലവൃക്ഷത്തൈകളും മറ്റ് വിത്തുകളും , നാളെ(5-07-24) സമാപിക്കും
അത്തോളി : ഗ്രാമപഞ്ചയാത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അത്തോളി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് ആരംഭിച്ച ഞാറ്റുവേല ചന്ത അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ കൊല്ലോത്തിന് ആദ്യ വില്പന നടത്തി.
വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം സരിത , വാർഡ് മെമ്പർമാരായ സന്ദീപ് കുമാർ, ശാന്തി മാവീട്ടിൽ, കാർഷിക വികസന സമിതി അംഗങ്ങളായ സി എം സത്യൻ, കൃഷ്ണൻ മണാട്ട്, എ.കൃഷ്ണൻ മാസ്റ്റർ, കാർഷിക കർമ്മസേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ സുവർണ്ണ ശ്യാം ചടങ്ങിന് സ്വാഗതവും
കൃഷി അസിസ്റ്റന്റ് ബിനു നന്ദിയും പറഞ്ഞു .
ചന്തയിൽ പഞ്ചായത്തിലെ കർഷകരിൽ നിന്നും എടുത്ത ഫലവൃക്ഷത്തൈകളും മറ്റ് വിത്തുകളും വിതരണം ചെയ്യുന്നുണ്ട് ആവശ്യക്കാർക്ക് ഇന്നും നാളെയുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുൻവശത്തായി
ഒരുക്കിയിരിക്കുന്ന സ്റ്റാൾ സന്ദർശിക്കാവുന്നതാണ്.