കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് കൊടിയേറി ;
എച്ച് എസ് എസ് വിഭാഗത്തിൽ പൊയിൽക്കാവ് എച്ച് എസും
എച്ച് എസ് വിഭാഗത്തിൽ തിരുവങ്ങൂർ എച്ച് എസ് എസും മുന്നേറുന്നു
ആവണി എ എസ്
തിരുവങ്ങൂർ : കലയുടെ വർണ്ണ വസന്തം വിരിയിച്ച് കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിൽ
കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് കൊടിയേറി .
മുഖ്യ വേദിയിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഇലാഹിയ സ്കൂൾ പ്രിൻസിപ്പൽ ഇ കെ ഷൈനി , പി കെ കെ ബാവ, ഡോ കോയ കാപ്പാട് , അബ്ദുൽ ഹാരിസ് , എം പി സജിത ഷെറി , ലതിക, ഗീത മുല്ലോളി ,സുധ തടവങ്കയിൽ , വിജയൻ കണ്ണഞ്ചേരി , റസീന ഷാഫി , മുഹമ്മദ് ഷെരീഫ് , യു കെ രാഘവൻ , കെ പി മുഹമ്മദലി , കെ പി റിസാന , എൻ പ്രജീഷ് , ഡി ഗണേഷ് കക്കഞ്ചേരി , കെ കെ മനോജ്, കെ കെ ശ്രീഷു , സംഘടനാ പ്രതിനിധികൾ , ടി ആനന്ദ് , സി കെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പ്രധാന മത്സരയിനങ്ങൾ ആരംഭിച്ച് ഒരു ദിവസം പിന്നിട്ടപ്പോൾ വൈകീട്ട് 5 ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് എച്ച് എസ് എസ് വിഭാഗത്തിൽ പൊയിൽക്കാവ് എച്ച് എസും ( 105 )
എച്ച് എസ് വിഭാഗത്തിൽ തിരുവങ്ങൂർ എച്ച് എസ് എസും ( 122 ) യു പി വിഭാഗത്തിൽ ജി വി എച്ച് എച്ച് എസ് , കൊയിലാണ്ടി (43 ) , എൽ പി വിഭാഗത്തിൽ മേലൂർ എ എൽ പി സ്ക്കുൾ ( 33 )
മുന്നേറ്റം തുടരുന്നു. എൽ പി വിഭാഗത്തിൽ 28 പോയിൻ്റ് നേടി അത്തോളി കൊങ്ങന്നൂർ എ എൽ പി സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്.
മത്സരം ഇനങ്ങളിൽ വേദി 1 ൽ കേരള നടനം എച്ച് എസ് എസ് വിഭാഗം രാത്രി 10.30 ഓടെയും 10.45 ഓടെ എച്ച് എസ് എസ് വിഭാഗം നാടോടി നൃത്തം പൂർത്തിയാക്കി.
ബുധനാഴ്ച മൂന്നാം ദിവസം രാവിലെ 9 മണിയോടെ വേദി 1 ൽ എൽ പി വിഭാഗം ഭരതനാട്യത്തോടെ വേദി ഉണരും. വേദി 2 ൽ എൽ പി സംഘം നൃത്തം , വേദി 3 ൽ എൽ പി മോണോ ആക്ട്, വേദി 4 ൽ സംസ്കൃതോത്സവം , വേദി 7 പദ്യം ചൊല്ലൽ ( യു പി ) വേദി 8 ൽ എച്ച് എസ് തബല, വേദി 9 ൽ മാപ്പിളപ്പാട്ട് (എൽ പി ),വേദി 10 ൽ ലളിത ഗാനം ( എൽ പി , വേദി 12 ൽ യു പി മാപ്പി ളപ്പാട്ട് അരങ്ങേറും.