കൊടശ്ശേരി തെററിക്കുന്നുമ്മൽ മലയിടിച്ചിൽ ഭീഷണി : ആശങ്കയിൽ അത്തോളി ആയുർവേദ ഡിസ്‌പെൻസറി ',ഭീതിയോടെ ജീവനക്കാരും രോഗികളും
Report by വി പി
Exclusive Report :
അത്തോളി: കൊടശ്ശേരി തെററിക്കുന്നുമ്മൽ മലയിടിച്ചിൽ ആയുർവേദ ഡിസ്പൻസറിയ്ക്ക് ഭീഷണയാവുന്നു. ഇതുമൂലം ഡിസ്പൻസറിയിലെ ത്തുന്ന രോഗികളും ജീവനക്കാരും ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞത്. ആയുർവേദ ഡിസ്പൻസറിയിലേക്ക് ഉള്ള റോഡിൻ്റെ എതിർവശത്താണ് മണ്ണിടിച്ചിൽ. ഏതു സമയത്തും അത് വലിയ തോതിൽ ഇടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ട്. ഡിസ്പൻസറിയിലേക്ക് വരുന്ന രോഗികളും, ആശുപത്രി ജീവനക്കാരും ആശങ്കയിലാണ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ സ്ഥലം സന്ദർശിച്ചു. മണ്ണ് ഇളകി നില്ക്കുന്ന സ്ഥലം ഉള്ള്യേരി പഞ്ചായത്തിലാണ്. പഞ്ചായത്ത് പ്രസിഡണ്ട് ഉള്ള്യേരി വില്ലേജ് ഓഫീസറെ വിളിച്ച് കാര്യത്തിൻ്റെ ഗൗരവം അറിയിച്ചിട്ടും രണ്ടു ദിവസമായിട്ടും ഉള്ള്യേരി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുകുമാരൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ.വിജയലക്ഷ്മി പറഞ്ഞു. ഈ മലയുടെ മുകൾഭാഗം മുഴുവനായിട്ടും മണ്ണെടുത്തു നികത്തി കഴിഞ്ഞിട്ടുണ്ട്.അത്തോളി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആയുർവേദ ഡിസ്പെൻസറി കെട്ടിടം നിൽക്കുന്നത് ഉള്ളിയേരി പഞ്ചായത്ത് സ്ഥലത്താണ് ഉള്ളത് എന്നത് മറ്റൊരു വിചിത്രമായ വസ്തുത.