വാഴകൃഷി ബ്ലോക്ക് തല വിളവെടുപ്പ് ഉത്സവം
നടത്തി
അത്തോളി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാഴകൃഷി വ്യാപനത്തിന്റെ ബ്ലോക്ക് തല വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവ്വഹിച്ചു.
മൂടാടി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അത്തോളി, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി എന്നീ ഗ്രാമപഞ്ചായത്തുകളിലായി 120 ഗ്രൂപ്പുകൾക്ക് ഒരു ഗ്രൂപ്പിനു 250 വാഴക്കന്ന് എന്ന കണക്കിന് 27,500 നേന്ദ്ര വാഴക്കന്നുകളാണ് തികച്ചും സൗജന്യമായി വിതരണം ചെയ്തത്.
മൂടാടി ഗ്രാമപഞ്ചായത്തിലെ പ്രവാസികളും കർഷകരും അടങ്ങുന്ന “കർഷകർ കാർഷിക കൂട്ടായ്മ ഒന്നര ഏക്കറിലായി 1500 ഓളം വാഴക്കന്നുകളാണ് പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചത്
മൂടാടി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷ്യം വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, മെമ്പർമാരായ അഭിനീഷ് കെ, വിജയൻ, ബിന്ദു സോമൻ, രജില ടി എം, കാർഷിക കൂട്ടായ്മ അംഗം .റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് മെമ്പർ അഡ്വ. ഷെഹീർ സ്വാഗതവും “കർഷകർ കർഷക കൂട്ടായ്മ അംഗം സജീന്ദ്രൻ നന്ദിയും പറഞ്ഞു.