അതിഥികളിൽ ഒരാൾ ഉദ്ഘാടനം ;   നറുക്കെടുപ്പിൽ ഡിസൈനിങ് വിദ്യാർത്ഥിനി അരുന്ധതി കൃഷ്ണ ഉദ്ഘാടക.
അതിഥികളിൽ ഒരാൾ ഉദ്ഘാടനം ; നറുക്കെടുപ്പിൽ ഡിസൈനിങ് വിദ്യാർത്ഥിനി അരുന്ധതി കൃഷ്ണ ഉദ്ഘാടക.
Atholi News6 Sep5 min

അതിഥികളിൽ ഒരാൾ ഉദ്ഘാടനം ; 

നറുക്കെടുപ്പിൽ ഡിസൈനിങ് വിദ്യാർത്ഥിനി അരുന്ധതി കൃഷ്ണ ഉദ്ഘാടക


സംഗീത സാഗരം -ഡബ്ള്യൂ എം സി മലബാർ പ്രൊവിൻസ് "ഒന്നിച്ചോണം "

വേറിട്ടതായത് ഇങ്ങിനെ..



കോഴിക്കോട് :ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നത് ആരാകും ? സംഗീത സാഗരവും വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസും സംയുക്തമായി കാരപറമ്പ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ഒന്നിച്ചോണം ഓണാഘോഷ

വേദിയിൽ എത്തിയവരാണ് സർപ്രൈസ് ഉദ്ഘാടന ചടങ്ങിന് സാക്ഷിയായത്.

ഇതിനായി 

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അസോസിയേഷൻ അംഗങ്ങൾക്കായി വേദിക്ക് സമീപം സ്ഥാപിച്ച കൂപ്പൺ പൂരിപ്പിച്ച് നൽകാൻ നിർദേശം നൽകി . ഉദ്ഘാടകനെ കൂപ്പണിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് 

മുഖ്യ സംഘാടകൻ മുർഷിദ് അഹമ്മദിന്റെ പ്രഖ്യാപനം പിന്നാലെ എത്തി. സദസ്സിനെ സാക്ഷിയാക്കി നറുക്കെടുപ്പ് . കണ്ണൂർ എൻ ഐ ടി യിൽ ബാച്ചിലർ ഓഫ് ഡിസൈനിംഗ് വിദ്യാർഥിനി അരുന്ധതി കൃഷ്ണയ്ക്ക് ഉദ്ഘാടകയാകാൻ നറുക്ക് വീണു. തുടർന്ന്

അരുന്ധതി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു.

 


വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡന്റ് 

കെ പി യു അലി അധ്യക്ഷത വഹിച്ചു.

വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ എൻ ആർ ഐ ചെയർമാൻ എം സി മൂസക്കോയ മുഖ്യാതിഥിയായി.ഇന്ത്യ റിജ്യൻ വൈസ് പ്രസിഡന്റ് മെഹ്‌റൂഫ് മണലോടി,

സംഗീത സാഗരം ചെയർമാൻ

മുർഷിദ് അഹമ്മദ് , വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജ്യൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര, മലബാർ പ്രൊവിൻസ് ചെയർമാൻ കെ കെ അബ്ദുൽ സലാം, വുമൻ ഫോറം പ്രസിഡന്റ് ലളിത രാമചന്ദ്രൻ , എൻ സി അബ്ദുല്ലക്കോയ , പ്രകാശ് പോത്തായ, ഫാത്തിമ റഹ്ന എന്നിവർ സംസാരിച്ചു.

കമാൽ വരദൂർ,അബ്ദുൽ ജലീൽ മെറാൾഡ, അജീഷ് അത്തോളി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു 


അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അംഗങ്ങളിലെ അധ്യാപകരായ ജോർജ് ജോസഫ് , ശൈലേന്ദ്ര വർമ്മ, സാജിദ കമാൽ,

 ഇ ഷാഹിന , വൈ എം റീന, ഷൈനി മാർട്ടിൻ എന്നിവരെ ആദരിച്ചു.

പുരുഷന്മാരുടെ സാരിയുടക്കൽ മത്സരം, ആലാപനം , ഗെയിം ഷോ , വനിതകളുടെ ഫാഷൻ ഷോ എന്നിവ ഒന്നിച്ചോണത്തെ വേറിട്ടതാക്കി.

രാവിലെ 10 മണിക്കാരംഭിച്ച 'ഒന്നിച്ചോണം'

ഓണ സദ്യയോടെ സമാപിച്ചു.



ഫോട്ടോ.

'ഒന്നിച്ചോണം' ഡിസൈനർ വിദ്യാർത്ഥിനി അരുന്ധതി കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News