അത്തോളി സ്ത്രീയെ മാനഭംഗം ചെയ്ത കേസ്:
തെങ്ങ് കയറ്റ തൊഴിലാളി അറസ്റ്റിൽ
അത്തോളി : അയൽവാസിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ കേസിൽ തെങ്ങ് കയറ്റ തൊഴിലാളി അറസ്റ്റിൽ '
മൊടക്കല്ലൂർ പാലോറ മലയിൽ ശ്രീധരന്റെ മകൻ മിഥുൻ ( 29 ) നെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.
എസ് ഐ രാജീവ്, സിനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവർ ചേർന്ന് ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ മിഥുൻ്റെ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ കേസ് നിലവിലുണ്ടെന്ന് എസ് ഐ രാജീവ് പറഞ്ഞു.
പ്രതിയെ ഇന്ന് ഉച്ചയോടെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കും.