കേരളത്തിൽ ന്യൂജൻ കോഴ്സുകൾക്ക് പ്രാധാന്യം നൽകണം. എം.കെ രാഘവൻ എം പി
കക്കോടി :കേരളത്തിൽ ന്യൂജൻ കോഴ്സുകൾ
കുറവാണെന്നും അത്തരം കോഴ്സുകൾ സംസ്ഥാനത്ത് തുടങ്ങണമെന്നും എം കെ രാഘവൻ എം.പി പറഞ്ഞു
പടിഞ്ഞാറ്റും മുറി കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് എൽസി, പ്ലസ്ടു വിജയികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾ ജീവിക്കുന്ന ഒരു കാലഘട്ടമാണിത്. പഠിപ്പിക്കാൻ ഏതറ്റം വരെയും തയ്യാറാവുന്ന രക്ഷിതാക്കളുള്ള കേരളത്തിൽ പുതിയ പുതിയ കോഴ്സുകൾ തുടങ്ങാൻ യൂണിവേഴ്സിറ്റികൾ മുന്നോട്ടു വരണം. അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.കെ രാഘവന് ചടങ്ങിൽ സ്വീകരണവും നൽകി. സുനിൽ കൊളക്കാട് വിദ്യാർഥികൾക്ക് ജീവിത വിജയത്തെപ്പറ്റി ക്ലാസ്സെടുത്തു. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ നായർ, എൻ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ടി.കെ. രതീഷ് സ്വാഗതവും
ഗിരീഷ് മലയിൽ നന്ദിയും പറഞ്ഞു.