വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കക്കോടി സ്വദേശി അടക്കം രണ്ട്
യുവാക്കൾ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് :നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന
കക്കോടി സ്വദേശി അടക്കം രണ്ടു യുവാക്കൾ നടക്കാവ് പോലീസിന്റെ പിടിയിലായി.
ഈസ്റ്റ് ഹിൽ റോഡ് ഗവൺമെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്റ് മുൻവശത്ത് വെച്ചാണ് മയക്കുമരുന്നായ 100.630 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കക്കോടി കൂടത്തുംപൊയിൽ, ചാലിയംകുളങ്ങര സബീർ മകൻ
നിഹാൽ( 20 ),
കയ്യൊന്നിൽ താഴം
മോഹന്റെ മകൻ അഭിഷേക് (20,) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ ഒരാൾ ജില്ലയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് . നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹൻ,ബാബു മമ്പാട്ടിൽ എസ് സി പി ഒ മാരായ രജിത് ചന്ദ്രൻ, ദിപേഷ്, സി പി ഒ ഡ്രൈവർ സാജിഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന മാഫിയകൾ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇവർക്കെതിരെ നടക്കാവ് പി എസ് ക്രൈം നമ്പർ 1051/24 U/s 20(b)(ii) (a) r/ w 29 of NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് പറഞ്ഞു